കെ.ബി. ഗണേഷ് കുമാർ
2023 ഡിസംബർ 29 മുതൽ കേരളസംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായി തുടരുന്ന കേരള കോൺഗ്രസ് (ബി) വിഭാഗം ചെയർമാനും കൊല്ലം ജില്ലയിൽ നിന്നുള്ള മലയാള ചലച്ചിത്ര അഭിനേതാവുമാണ് കെ.ബി.ഗണേഷ് കുമാർ (ജനനം: 25 മെയ് 1966).2001 മുതൽ പത്തനാപുരത്ത് നിന്നുള്ള നിയമസഭാംഗവും രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു. മലയാള ചലച്ചിത്രനടൻ, ടി.വി. സീരിയൽ അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ ഗണേഷ് കുമാർ മുൻമന്ത്രിയും മുതിർന്ന കേരളകോൺഗ്രസ് നേതാവുമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ മകനാണ്.
ജീവിതരേഖ
മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) വിഭാഗം നേതാവുമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടേയും വത്സലകുമാരിയുടേയും മകനായി 1966 മെയ് 25ന് തിരുവനന്തപുരത്ത് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം ഗവ. ആർട്ട്സ് കോളേജിൽ നിന്ന് ബിരുദം നേടി. ബി.കോമാണ് വിദ്യാഭ്യാസ യോഗ്യത.
2023 ഡിസംബർ 29 മുതൽ കേരളസംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായി തുടരുന്ന കേരള കോൺഗ്രസ് (ബി) വിഭാഗം ചെയർമാനും കൊല്ലം ജില്ലയിൽ നിന്നുള്ള മലയാള ചലച്ചിത്ര അഭിനേതാവുമാണ്