Description
ഫുട്ബോൾ കളിയെക്കുറിച്ചുള്ള അഗാധമായ അറിവും കളിപരിചയവും ഈ പുസ് തകത്തിൻ്റെ രചനയിൽ നല്ല പങ്കുവഹിച്ചിട്ടുണ്ട്. അതുപോലെ രചനയെ സഹായി ച്ച മറ്റൊരു ഘടകം റണ്ണിംഗ് കമൻ്ററിയാണ്. ആകാശവാണിയുടെ ദ്യക്‌സാക്ഷിവിവരണക്കാരിൽ ഭാസി മലാപ്പറമ്പ് മുൻനിരയിലായിരുന്നു. അക്കാലത്ത് ദൃക്‌സാക്ഷിവി വരണത്തിൽ ഏറ്റവും ജനസമ്മതിയുള്ള രണ്ടുപേർ ഭാസി മലാപ്പറമ്പും ടി. ദാമോദരനും ആണ്; രണ്ടുപേരും കമൻ്ററിയിൽ എൻ്റെ ഗുരുസ്ഥാനീയരാണ്. ഇടക്കാലത്ത് മരവിച്ചുപോയ ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ പാതയിൽ ചലിക്കുന്ന ഈ കാലത്ത്, ഈ പുസ്‌തകം ചരിത്രപാഠം തന്നെയാണ്. ഇനി വരുന്ന തല മുറയ്ക്ക് ഓർക്കാനും ഓർത്തുപഠിക്കാനും ഇത് ഒരു പാഠപുസ്‌തകമാകും.
അവതാരികയിൽ പന്ന്യൻ രവീന്ദ്രൻ




Reviews
There are no reviews yet.