Description
പരിഹസിക്കണമെങ്കിൽ പരിഹാസവിഷയത്തിനുമേൽ ഒരുതരം മേൽക്കോയ്മ ഉണ്ടായിരിക്കണം. സ്ത്രീയെ സംബന്ധിച്ച് ജീവിതസാഹചര്യങ്ങളുടെ മേൽക്കോയ്മ സ്വപ്നം കാണാൻപോലും സാദ്ധ്യമായിരുന്നില്ല. ഭരിക്കപ്പെടാനും അടിച്ചമർത്തപ്പെടാനുമായിരുന്നു അവളുടെ വിധി. ഇങ്ങനെ സാഹചര്യങ്ങളോടും അധികാര രൂപങ്ങളോടും വഴങ്ങിനിൽക്കാൻ വിധിക്കപ്പെട്ട അവൾക്ക് ജീവിതത്തെക്കണ്ട് അനായാസേന ചിരിക്കാൻ കഴിയുന്നതെങ്ങനെ? … എന്നാൽ ഇന്ന് സ്ത്രൈണാവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു. അതിനാൽ ഇന്നത്തെ സ്ത്രീയ്ക്ക് ജീവിതാവസ്ഥകളെ നോക്കി ചിരിക്കാൻ സാധിക്കുന്നു. സ്ത്രീ സ്വാംശീകരിച്ച ഈ ഫലിതബോധം മലയാളത്തിലെ പെണ്ണെഴുത്തിൽ ആഴത്തിലുള്ള മുദ്രകൾ പതിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മലയാള കഥയിലെ സ്ത്രീ സാന്നിദ്ധ്യത്തിൻ്റെ സൂക്ഷ്മ ധ്വനികൾ വായിച്ചെടുക്കുന്ന പഠനങ്ങൾ; ഒപ്പം മലയാള ത്തിലെ മികച്ച ചില കഥകളുടെ വിശകലനങ്ങളും. ബഷീർ, ഉറൂബ്, കെ. സരസ്വതിയമ്മ, മാധവിക്കുട്ടി, ടി. പത്മനാഭൻ, സാറാജോസഫ്, അഷിത, ചന്ദ്രമതി, എൻ. പ്രഭാകരൻ, സന്തോഷ് ഏച്ചിക്കാനം എന്നിവരുടെ കഥകൾ പഠിക്കപ്പെടുന്നു.




Reviews
There are no reviews yet.