Description
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം പാവമാമെന്നെ നീ കാക്കുമാറാകണം എന്നുള്ളിൽ ഭക്തിയുണ്ടാകുമാറാകണം നിന്നെ ഞാനെന്നുമേ കാണുമാറാകണം.
നേർവഴിക്കെന്നെ നീ കൊണ്ടുപോയീടണം നേർവരും സങ്കടം ഭസ്‌മമാക്കീടണം ദുഷ്ടസംസർഗ്ഗം വരാതെയാക്കീടണം ശിഷ്ടരായുള്ളവർ തോഴരായീടണം.
നല്ല കാര്യങ്ങളിൽ പ്രേമമുണ്ടാകണം നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം കൃത്യങ്ങൾ ചെയ്യുവാൻ ശ്രദ്ധയുണ്ടാകണം സത്യംപറഞ്ഞിടാൻ ശക്തിയുണ്ടാകവണം.
പതിറ്റാണ്ടുകളായി വിദ്യാർത്ഥി സമൂഹം പ്രഭാത പ്രാർത്ഥനയായി ആലപിക്കുന്ന ഒരു കൂട്ടം കവിതകളുടെ സമാഹാരം



Reviews
There are no reviews yet.