ഡോക്ടർ കെ മാധവൻകുട്ടി.

  • തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലായി റിട്ടയർ ചെയ്തു 34 കൊല്ലം മദിരാശിയിലേയും കേരളത്തിലേയും വിവിധ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാ പകനായിരുന്നിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, തൃശ്ശൂർ മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പലും ആയിരുന്നു. കേരളാ സർവ്വകലാശാലയിലെ സെനറ്റിലും സിൻഡിക്കേറ്റിലും ദീർഘകാലം അംഗമായിരുന്ന അദ്ദേഹം പത്തു സർവ്വകലാശാലകളിലെ മെഡിക്കൽ ഫാക്കൽറ്റിയിലെ മെമ്പറും കേരളത്തിലെ ഡീനും ആയിരുന്നു. ഇന്ത്യൻ മെഡിക്കൽ കൗൺസിലിലും, സെൻ്റർ കൗൺസിലിലും ഒരു നീണ്ട കാലഘട്ടം അദ്ദേഹം മെമ്പറായിരു ന്നു. ഇപ്പോൾ കേരളത്തിലെ മോഡേൺ മെഡിക്കൽ കൗൺസിലിൻ്റെ പ്രസിഡണ്ടാണ്.

    ഇംഗ്ലീഷിലും മലയാളത്തിലും അമ്പതോളം ഗ്രന്ഥങ്ങളും എഴുനൂറിലധികം ലേഖന ങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തെ ഇന്ത്യൻ നാഷനൽ അക്കാദമി ഓഫ് മെഡി ക്കൽ സയൻസിലും ഇന്ത്യൻ അസോസിയേഷൻ ഓഫ് ബയോമെഡിക്കൽ സയൻസിലും ഫെലോ ആയി തിരഞ്ഞെടുത്തിട്ടുണ്ട്. ഡോ.മാധവൻകുട്ടിക്കു പ്രഗത്ഭനായ മെഡിക്കൽ അദ്ധ്യാപകൻ എന്നതിനുള്ള ഡോ.ബീ.സി.റോയ് ദേശീയ അവാർഡ് നൽകപ്പെട്ടിട്ടുണ്ട് ലോകസമ്മേളനത്തിൽ പങ്കെടുക്കുവാനും മറ്റുമായി നിരവധി പ്രാവശ്യം ലോകം ചുറ്റി സഞ്ചരിച്ച അദ്ദേഹം ഒരു കൊല്ലം അമേരിക്കയിൽ വിസിറ്റിംഗ് പ്രൊഫസറും ആയിരുന്നു.

    വിലാസം: പൂന്താനം,കോഴിക്കോട്-4

    ഡോ.കെ മാധവൻ കുട്ടിയുടെ കൃതികളിൽ ചിലത്

    Text book of Medical Technology

    An introduction to Humen Physiology

    Medical Dictionary

    നിങ്ങളുടെ ആരോഗ്യം

    നിങ്ങളുടെ ശരീരം

    രോഗങ്ങളും രക്ഷാമാർഗ്ഗങ്ങളും

    Drugs used in Tribal Medicine

    ഓഹരിയുടെ ലോകം – സമ്പത്തിൻ്റെ ലോകം

    കുട്ടികളുടെ ഫസ്റ്റ്എയ്‌ഡ്

    ശുചിത്വം, ആരോഗ്യം

Shop Now

0