കെ.എൻ. കുട്ടി കടമ്പഴിപ്പുറം
പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്ത് 1967 ഏപ്രിൽ 29-ന് ജനിച്ചു. പിതാവ് കുണ്ടുവീ ട്ടിൽ അയ്യപ്പൻ, മാതാവ്-ലക്ഷമി. പുല്ലുണ്ടശ്ശേരി എ.എൽ.പി.സ്കൂൾ, കടമ്പഴിപ്പുറം ഹൈസ്കൂൾ, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ കടമ്പഴിപ്പുറത്ത് അധ്യാപകനായി ജോലിചെയ്യുന്നു.
മലയാളത്തിലെ എല്ലാ ബാലമാസികകളിലും കഥകളും കവിതകളും എഴുതാറുണ്ട്. 2002 മെയ് മാസത്തിൽ കേരള സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ സാഹിത്യസമ്മേളനത്തിൽ പങ്കെടുത്തു. ബാലസാഹിത്യത്തിന് 2006-ലെ ഡോ. അംബേ ദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡിനർഹനായി. ഒരു പൂക്കാലം കൂടി, മിന്നാമിനുങ്ങുകൾ, ഇന്ത്യൻ നാടോടിക്കഥകൾ, നാടും നാടോക്കഥകളും, കല്ലടിക്കാട് തുടങ്ങിയവയാണ് പ്രധാനകൃതികൾ. അധ്യാപക കലാസാഹിത്യ സമിതിയുടെ 2005 ലെ സംസ്ഥാന ബാലസാഹിത്യ അവാർഡ് ‘ നാടും നാടോടിക്കഥകളും’ എന്ന കൃതിക്ക് ലഭിച്ചു.
ഭാര്യ: രാജമ്മ, മക്കൾ: ഐശ്വര്യ, ആര്യ.
വിലാസം: കുണ്ടുവംപാടം
കടമ്പഴിപ്പുറം
പാലക്കാട്-678 633.
Shop Now
Ividam