ചന്ദ്രശേഖരൻ തിക്കോടി
1954-ൽ കണ്ണൂർ ജില്ലയിലെ കയരളം ഗ്രാമത്തിൽ ജനനം. പിതാവ്: പരേതനായ മേക്കോത്ത് ശങ്കരൻ. അമ്മ: മാധവി. 1960 മുതൽ കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ താമസം. കഴിഞ്ഞ 25 വർഷത്തിലധികമായി മലയാള അമേച്വർ-പ്രൊഫഷണൽ നാടകവേദിയിൽ സജീവ സാന്നിധ്യം. ഇതിനകം 30 ഏകാങ്കങ്ങളും 22 പൂർണ്ണനാടകങ്ങളും രചിച്ചു. കൂടാതെ നിരവധി റേഡിയോ നാടകങ്ങളുടെ കർത്താവു കൂടിയാണ്. നാടക അധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.
ഭാര്യ: വത്സല
മക്കൾ: സുരഭി, ദീപാംഗുരൻ
വിലാസം: തിക്കോടി പി.ഒ
കോഴിക്കോട് ജില്ല
ഫോൺ: 0496 2604799 9847879998