ഡോ. പ്രദീപ്കുമാർ കറ്റോട്
1976-ൽ കോഴിക്കോട് ജില്ലയിലെ പനങ്ങാട് ജനനം. അച്ഛൻ: മാണിക്കോത്ത് ശേഖര മാരാർ, അമ്മ: പി.സി. സുലോചന. പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ, ബാലുശ്ശേരി ഗവ. ബോയ്സ് ഹൈസ്കൂൾ, സെൻ്റ് ജോസഫ്സ് കോളേജ് ദേവഗിരി കോഴിക്കോട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളത്തിൽ ബിരുദാനന്തര ബിരുദവും അധ്യാപന പരിശീലനത്തിൽ ബിരുദവും നേടിയിട്ടുണ്ട്. ഡോ. കെ.വി. തോമസ്സിൻ്റെ കീഴിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മലയാളവിഭാഗത്തിൽ സാഹിത്യത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി. കക്കോവ് പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസിൽ മല യാളം അധ്യാപകനായി ജോലി നോക്കുന്നു. 2006-ൽ സംസ്ഥാന കേരളോത്സവത്തിൽ സാഹിത്യ പ്രതിഭ പട്ടം നേടി. പ്രഭാഷകൻ, നിരൂപകൻ, അധ്യാപക പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ആനുകാലികങ്ങളിൽ എഴുതാറുണ്ട്.
ഭാര്യ: ഭൈമി പ്രദീപ്
മകൾ: കവിത പ്രദീപ്.
വിലാസം: ‘ഗോവിന്ദഭവൻ’
കണ്ണാടിപ്പൊയിൽ പി.ഒ.
ബാലുശ്ശേരി വഴി
കോഴിക്കോട്- 673 612
Shop Now
Ividam