സുലൈമാൻ മതിലകം
1975-ൽ തൃശൂർ ജില്ലയിലെ മതിലകം പഞ്ചായത്തിൽ കൂളിമുട്ടം വില്ലേജിലെ നെടുംപറമ്പിൽ മഠത്തിപ്പറമ്പിൽ അബ്ദു ഹാജിയുടെയും ഫാത്തിമ ബീവി യുടെയും ഒമ്പത് മക്കളിൽ ഇളയ മകനായി ജനനം.
പെരിഞ്ഞനം കൃഷ്ണണൻ മാസ്റ്റർ എൽ.പി. സ്‌കൂൾ, പെരിഞ്ഞനം ഗവൺ മെൻ്റ് യു.പി സ്‌കൂൾ, കൈപ്പമംഗലം ഗവൺമെൻ്റ് ഫിഷറീസ് ഹൈസ്കൂൾ, പെരിഞ്ഞനം വിക്ടറി പാരലൽ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭാസം.
ദുബായിൽ ഇരുപതോളം ഔട്ട്ലെറ്റുകളുള്ള മാസ്റ്റർ കപ്പ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ ചെയർമാൻ.
അമ്പതോളം കവിതകളും ചെറുകഥകളും, എൻ്റെ ചിന്തകൾ എന്ന പേരിൽ ഓർമ്മക്കുറിപ്പുകളും ഇതിനോടകം രചിച്ചിട്ടുണ്ട്.
പ്രശസ്ത ഹോം മൂവി ഡയറക്ടർ സലാം കൊടിയത്തൂരുമായി ചേർന്ന് ദുബാ യിൽ മാസ്റ്റർ മീഡിയ എന്ന സ്ഥാപനത്തിൻ്റെ ബാനറിൽ ഹോം മൂവികളും ആൽബങ്ങളും ചെയ്തുവരുന്നു.
പ്രവാസലോകത്തെ ആധാരമാക്കി നിർമ്മിച്ച ഉമ്മാൻ്റെ ശുക്കൂർ യുട്യൂബിലും ഫേസ്ബുക്കിലുമായി 40 ലക്ഷത്തോളം പ്രേക്ഷകർ നെഞ്ചിലേറ്റിയിരിക്കുന്നു.
ദുബായ് നാഷണൽ ഡേയ് 2022 ഡിസംബർ 2 -ന് റിലീസ് ചെയ്യാനിരിക്കുന്ന ദുബായ് എന്ന മഹാരാജ്യത്തേയും ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് അൽ മക്തൂമിനെയും കുറിച്ചുള്ള ഉൾപ്പെടുത്തിയുള്ള ആൽബമാണ് പുറത്തിറങ്ങാനുള്ള വലിയ പ്രൊജക്ട്.
ഭാര്യ: റുബീന സുലൈമാൻ
മക്കൾ: മുഹമ്മദ് ഫവാസ്, മുഹമ്മദ് ഫയാസ്
Shop Now
Sathrugnan: Kathakalum Sinimayum
Ividam