കേരളവർമ്മ വലിയകോയിത്തമ്പുരാൻ

കേരള കാളിദാസൻ, ആധുനിക ഗദ്യത്തിൻ്റെ നവോത്ഥാന ശില്‌പി എന്നീ നിലകളിൽ വിശ്രുതനായ കേരള വർമ്മ വലിയ കോയിത്തമ്പുരാൻ ചങ്ങനാശ്ശേരി ലക്ഷ്‌മീപുരം കൊട്ടാരത്തിൽ 1845 ഫെബ്രുവരി 19-ന് മുല്ലപ്പള്ളി നമ്പൂതിരിയുടെയും ദേവ്യംമ്പത്തമ്പുരാട്ടിയൂടെയും രണ്ടാമത്തെ മകനായി ജനിച്ചു; തിരുവാർപ്പിൽ രാമവാര്യരിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. അമ്മാമനായ രാജരാജ വർമ്മ 1855-ൽ കേരളവർമ്മയെ തിരുവനന്തപുരത്തേക്കു കൊണ്ടുവരികയും ഉപരി വിദ്യാഭ്യാസം നൽകുകയും ചെയ്‌തു. വേദാന്തം, തർക്കം, വ്യാകരണം എന്നീ വിഷയങ്ങളിൽ വിഖ്യാതരായ ഗുരുക്കന്മാരിൽ നിന്നും വിജ്ഞാനം നേടി. റാണിലക്ഷ്‌മീഭായിയുമായുള്ള വിവാഹത്തിലൂടെ വലിയ കോയിത്തമ്പുരാൻ എന്ന പദവിയിലേക്കുയർന്നു. ഹസ്‌തലിഖിത ഗ്രന്ഥശാലയുടെ ചുമതലയേറ്റെടൂ ക്കുന്ന കാലത്ത് അദ്ദേഹം സർവ്വശാസ്ത്രങ്ങളിലും വൈദൂഷ്യം നേടിയിരുന്നു. പതിനാറാമത്തെ വയസ്സുമുതൽ മുപ്പത്തിയാറുവയസ്സുവരെ സംസ്കൃതത്തിൽ മാത്രമായിരുന്നു കാവ്യ രചന. ആകെ എഴുതിയിട്ടുള്ള നാല്‌പത്തിയൊമ്പത് കൃതികളിൽ മൂപ്പത്തിനാലും സംസ്ക്യതത്തിലാണ്. 1867-ൽ പാഠപുസ്‌തകകമ്മറ്റി അംഗമായും, 1868-ൽ അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി അനേകം ശാസ്ത്ര- ചരിത്ര കൃതികൾ പ്രസി ദ്ധപ്പെടുത്തി. സംസ്കൃത നാടക വിവർത്തനത്തിലൂടെ നാടക പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഊർജ്ജം പകർന്നു. പ്രാസവാദത്തിൻ്റെ നേതാവ് കേരളവർമ്മയായിരുന്നു. എഫ്.എം.യു, സി.എസ്.ഐ തുടങ്ങിയ ബഹുമതിബിരുദങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1914 സെപ്തംബറിൽ കായംകുളത്തിനടുത്ത് വെച്ചുണ്ടായ കാറപകടത്തെത്തുടർന്ന് 22-ാം തിയ്യതി അദ്ദേഹം അന്തരിച്ചു.

Shop Now

0