കമർബാനു വലിയകത്ത്

പാലക്കാട് ജില്ലയിലെ വലിയകത്ത് തറവാട്ടിലെ പരേതരായ കുഞ്ഞിമോന്റെയും കതീജയുടെയും മകൾ. സൗദി അറേബ്യയിലെ റിയാദിൽ പ്രവാസജീവിതം. പാലക്കാട് നൂറണി ഹൈസ്‌കൂളിൽ സ്‌കൂൾപഠനം. പാലക്കാട് ഗവൺമെന്റ് വി ക്ലോറിയ കോളജിൽ ബി.എ. ഹിസ്റ്ററി പഠനം. ചൈൽസ് വെൽഫെയർ ലേണിംഗ് സെൻ്ററിൽ നഴ്‌സറി ടീച്ചേഴ്‌സ് പഠനം. മലയാള സാഹിത്യത്തിൽ ബിരുദം. റിയാദ് ഇൻ്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്ക്കൂൾ മുൻ അധ്യാപിക. ഫെല്ലോഷിപ്പ് ഇൻ ജേർണലിസം ആന്റ്റ് ഡിജിറ്റൽ മീഡിയ. ഐ.സി.എഫിന്റെ പ്രബന്ധമത്സരത്തിൽ സൗദി അറേബ്യയിൽ നിന്നും ജി.സി സി. ലവലിലും സമ്മാനം. മാതൃഭാഷയുടെ സർഗ്ഗാത്മക ഇടപെടലിന്, റിയാദ് തനിമ സാംസ്കാരികവേദിയുടെ പുരസ്‌കാരം. കവയത്രി, അധ്യാപനം, കല സാമൂഹ്യ സാംസ്ക്‌കാരിക രംഗങ്ങളിലെ സംഭാവന എന്നിവയ്ക്ക് ‘ക്ഷമ’ (ചാരിറ്റി ഓഫ് പ്രവാസി മലയാളി) സ്ത്രീ കൂട്ടായ്‌മയുടെ ആദരം. പ്ലീസ് ഇന്ത്യ പ്രവാസി ലീഗൽ എയ്‌ഡ്‌ സെൽ (റിയാദ് സൗദി അറേബ്യ) തുടങ്ങിയ പുരസ്ക‌ാരങ്ങൾ നേടിയിട്ടുണ്ട്.

ഭർത്താവ്: അബ്ദുൽ സലാം

മക്കൾ: ഡോ. ഹസ‌ന ,ഡോ. ഹനാൻ ഹിബ അബ്ദുൽ സലാം ,മുഹമ്മദ് ഹിലാൽ

വിലാസം: കമർബാനു വലിയകത്ത് പാലക്കാട്

Shop Now

0