കെ.എസ്. സ്‌മിത

കെ.എസ്. സദാനന്ദൻ്റേയും സതിയുടേയും നാല് മക്കളിൽ മൂന്നാമത്തെ മകളാ യി ബാംഗ്ലൂരിൽ ജനനം. തൃശൂർ ജില്ലയിലെ ചാവക്കാടിനടുത്തുള്ള പാലയൂരിൽ ചെറുപ്പകാലവും കൗമാരവും. സ്‌കൂൾ കാലഘട്ടം മുതൽ വായനയും എഴുത്തും ജീവിതത്തോട് ചേർത്ത് വയ്ക്കുകയും നിരവധിതവണ യുവജനോത്സവങ്ങളിൽ മികച്ച ഉപന്യാസരചനകൾ ക്കും കഥയെഴുത്തുകൾക്കും പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്‌തിട്ടുണ്ട്. പഠനകാലത്തു നിലച്ചുപോയ എഴുത്ത് ഓൺലൈൻ സാമൂഹ്യ മാധ്യമങ്ങളിൽ കൂടിയാണ് പിന്നീട് പുനരാരംഭിച്ചത്. നിരവധി ഗദ്യകവിതകളും ആനുകാലികപ്രസ ക്തമായ ലേഖനങ്ങളും കഥകളും വിവിധ പത്രമാധ്യമങ്ങളിലും മാഗസിനുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘അഗ്‌നിപത്രങ്ങൾ’ എന്ന തൻ്റെ ആദ്യ കഥാസമാഹാരത്തി ൻ്റെ രചനയുടെ പണിപ്പുരയിലാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ദുബായ്, യു.എ.ഇ-യിലെ പ്രവാസലോക ത്ത് കുടുംബവുമൊത്താണ് താമസം. ദുബായിയിൽ ജലീൽ ഹോൾഡിങ്സ് എന്ന കമ്പനിയിൽ സപ്ലെ ഡിവിഷൻ മേധാവിയായി ജോലി നോക്കുന്നു. BSc, PGDCA MBA. എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

മക്കൾ: ജഗന്നാഥ്, ജ്വാല

Shop Now

0