Description
ഓർമ്മച്ചെപ്പുകൾ തുറക്കുമ്പോൾ എന്നും മനസ്സിലേക്ക് കടന്നെത്തുക മനസ്സിൽ ഓളങ്ങൾ സൃഷ്ടിച്ച, എന്നെ ഞാനാക്കി മാറ്റിയതിൽ ഒരു വലിയ പങ്കുവഹിച്ച സർ സയ്യദെന്ന കലാലയവും അതു സമ്മാനിച്ച ഓർമ്മകളുമാണ്. നമുക്കൊരോരുത്തർക്കും ഉണ്ടാകും ഓർമ്മിക്കാൻ ഇത്തരം ഓർമ്മകൾ. അഞ്ചു വർഷക്കാലം ഞാൻ അനുഭവിച്ച ആ അസുലഭമുഹൂർത്തങ്ങൾ ഹൃദയത്തിൻ്റെ കോണിൽ നിന്നും പകർത്തി നിങ്ങളുടെ മുന്നിലേക്ക് പുസ്തകരൂപത്തിൽ എത്തിക്കുകയാണ്. എല്ലാവർക്കും തങ്ങളുടെ കലാലയ ഓർമ്മകളെ തൊട്ടുണർത്താൻ ഈ പുസ്തകത്തിലൂടെ സാധിക്കും എന്ന വിശ്വാസത്തോടെ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ് ഈ പുസ്തകം. നിങ്ങൾ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ
-ഷംഷീർ പറമ്പത്തുകണ്ടി




Reviews
There are no reviews yet.