മോഹൻ ജോർജ് പുളിന്തിട്ട
പത്രപ്രവർത്തകനാകാൻ ആഗ്രഹിച്ച് ഷിപ്പിങ്-ലോജിസ്റ്റിക്സ് വ്യവസായത്തിലെത്തിനിൽക്കുന്ന കഥയാണ് ജിവിതരേഖ.
1986 മുതൽ മസ്കറ്റിലും ഇടക്കാലത്ത് രണ്ടുവർഷം ചെന്നൈയിൽ എം.ആർ.എ ഫിലുമായിരുന്നതിനുശേഷം 1993 മുതൽ ദുബായിയിൽ ഷിപ്പിങ് രംഗത്ത്. ഇൻ്റഗ്രേറ്റ ഡ് ഫ്രെയ്റ്റ് ആൻഡ് ലോജിസ്റ്റിക്സ്റ്റ്-ഐ.എഫ്.എൽ-മാനേജിങ് ഡയറക്ടർ.
ദീർഘകാലം ബിസിനസ് നെറ്റ്വർക്ക് ഇൻ്റർനാഷനൽ-ബി.എൻ.ഐ-ഡയറക്ടർ കൺസൽറ്റന്റ്റ് ആയിരുന്നു. റോട്ടറിക്ലബ് ഓഫ് ദുബായ് ഡൗൺടൗൺ അംഗവും മുൻ സെക്രട്ടറിയും.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലും തിരുവല്ല മാർത്തോമാ കോളേജിലും ബാം ഗ്ലൂർ സെന്റ് ജോസഫ്സ് കോളജിലും വിദ്യാഭ്യാസം.
സാഹിത്യം, സംഗിതം, ചലച്ചിത്രം, യോഗ എന്നിവയിൽ താൽപ്പര്യം. ഇഷ്ട സമകാ ലിക എഴുത്തുകാർ-ഹരുകി മുറക്കാമി, സഖറിയ. ഇലന്തൂർ പുളിന്തിട്ട പി.ജി. ജോർജും ചെങ്ങന്നൂർ ആറാട്ടുപുഴ നല്ലൂർമല മോളി ജോർജുമാണ് മാതാപിതാക്കൾ.
പത്നി ചെങ്ങന്നൂർ ഓണംപള്ളി റെയ്ച്ചൽ ജോർജ്, മക്കൾ അന്ന ജോർജ്, ജോർജ് പുളിന്തിട്ട. ജാമാതാവ് കോട്ടയം വാകത്താനം വെട്ടിയിൽ ജോഹൻ ജോൺ. ദൗഹിത്രൻ മിക്കെൽ ജോൺ വെട്ടിയിൽ.
Shop Now
Ividam