ഡോ. ചെറിയാൻ ടി. കീക്കാട്
പത്തനംതിട്ട ജില്ലയിലെ തിരുവല്ല – ഓതറ സ്വദേശി. പിതാവ്: തോമസ് യോഹന്നാൻ. മാതാവ്: അന്നമ്മ തോമസ്.
ഓതറ യു.പി. സ്‌കൂൾ, എ.എം.എം. ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളേജിൽനിന്ന് ഫിസിക് സിൽ ബിരുദവും കമ്പ്യൂട്ടർ ഡിപ്ലോമയും കരസ്ഥമാക്കിയശേഷം ഉദ്യോഗാർത്ഥം 1992-ൽ ദുബായിയിൽ എത്തി. യു.എ.ഇയിലെ സാമൂഹ്യ-സാംസ്‌കാരിക-കലാരംഗത്ത് വിവിധ പദവികളിൽ സേവനമനുഷ്‌ഠിച്ചുവരുന്നു. ചെറുകഥ, കവിത, തിരക്കഥ എന്നിവയ്ക്ക് പുരസ്ക്കാരങ്ങളും ഏറ്റവും നല്ല നടൻ, സംവിധായകൻ തുടങ്ങി നാടകം-ഷോർട്ട് ഫിലിം മേഖലകളിൽ ഒട്ടനവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
സിബി മലയിൽ സംവിധാനം ചെയ്ത ‘സൈഗാൾ പാടുകയാണ്‘ എന്ന മലയാള സിനിമയുടെ പ്രൊജക്ട് ഡയറക്ടറായിരുന്നു.
തീരം, ഓർമ്മകളിലെ പൊന്നോണം, സ്‌മൃതിപഥങ്ങളിലൂടെ, സുവർണ്ണ സ്‌തി കൾ, ചിരിയും-ചിന്തയും, കനിവിൻ നിറവ് (ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലിത്ത), ബാഖാ (സാധു കൊച്ചുകുഞ്ഞുപദേശി) തുടങ്ങി രണ്ടു ഡസനി ലധികം ഡോക്യുമെൻ്ററികൾ, ടെലിഫിലിമുകൾ എന്നിവയ്ക്ക് തിരക്കഥ – സംവി ധാനം നിർവ്വഹിച്ച് പ്രമുഖ ടെലിവിഷൻ ചാനലുകളിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
‘വഴിയമ്പലങ്ങൾ തേടി‘ എന്ന പേരിൽ ഏകാങ്ക നാടകങ്ങളുടെ ഒരു സമാഹാരവും
Shop Now
Ividam