സാലി അച്ചീരകത്ത്
കണ്ണൂർ ജില്ലയിൽ ഏഴോം ഗ്രാമത്തിൽ 1970 മെയ് മാസത്തിൽ ജനനം. ഗ്രാമത്തി ലുള്ള ഗവൺമെന്റ്റ് മാപ്പിള സ്‌കൂളിൽ പ്രാഥമിക വിദ്യഭാസവും മാടായി ഗവൺമെന്റ്റ് ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യഭാസവും പൂർത്തിയാക്കി. വിദ്യാർത്ഥിരാഷ്ട്രീയം തലയ്ക്കുപിടിച്ച കാലഘട്ടം കേരളവിദ്യാർത്ഥി യൂണിയൻ പ്രവർത്തകനായി സ്കൂൾ രാഷ്ട്രീയത്തിൽ സജീവമായി.
ഒപ്പം കാൻഫെഡ് സാക്ഷരതാ ക്ലാസ്സുകൾ, നാട്ടിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ആവുംവിധത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. 86-88 കാലയളവിൽ സർ സയ്യദ് കോളേജിൽ പ്രീഡിഗ്രിയും തുടർന്ന് അവിടെതന്നെ ഡിഗ്രി പഠനവും പൂർത്തിയാക്കി. പഠനകാലഘട്ടം രാഷ്ട്രീയചിന്തകൾ വിടാതെ പിടികൂടിയ തുകൊണ്ടാവാം സജീവ രാഷ്ട്രീയപ്രവർത്തകനായി. 92ൽ ഡിഗ്രി പഠനം പൂർത്തി യാക്കിയശേഷം പ്രവാസലോകത്തേക്ക് കുടിയേറി. ഇപ്പോൾ മൂന്ന് പതിറ്റാണ്ടായി പ്രവാസജീവിതം നയിക്കുന്നു. യു.എ.ഇയിൽ imdad ഗ്രൂപ്പിൽ പർച്ചേസ് മാനേജറായി ജോലി തുടരുന്നു. നിലവിൽ sscota വൈസ്പ്രസിഡൻ്റായും ദുബായ് incas, sathbaa-vana ഗ്ലോബൽ യു.എ.ഇ. എന്നീ സംഘടനകളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നു.
ഭാര്യ : സജ്ന സാലി,
മകൾ: ഷസ ഷാമിയ (എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ)