വിൻസന്റ്റ് ഗോമസ് (മുഹമ്മദ് ഷഹൽ കാടങ്കിയിൽ)

1998 ഫെബ്രുവരി 19-ന് കോഴിക്കോട് ജില്ലയിലെ അവിടനല്ലൂരിൽ ജനനം. നന്മണ്ട എ.എം.എൽ.പി, തൃക്കുറ്റിശ്ശേരി ജി.യു.പി, ജി.എച്ച്.എസ്. ശിവപുരം എന്നീ സ്കൂളുകളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജന്തു ശാസ്ത്ര ബിരുദം. പ്രസ്‌തുത യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച പ്രഥമ ഇൻ്റർ കോളേജ് വുഷു ചാമ്പ്യൻഷിപ്പിൽ മലബാർ ക്രിസ്‌ത്യൻ കോളേജിനുവേണ്ടി സുവർണ്ണ നേട്ടം. 2014, 2016 വർഷങ്ങളിൽ ദേശീയ ഗുസ്‌തി ചാമ്പ്യൻഷിപ്പുകളിൽ കേരളത്തിനുവേണ്ടി മത്സരിച്ചു. രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സ്പോർട്‌സ് സയൻസുകളിൽ ഒന്നിൽ ബിരുദാനന്തര ബിരുദം. 2022-ൽ യൂണിവേഴ്‌സിറ്റി ബോക്‌സിങ് ചാമ്പ്യൻ.

നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്‌സിൽ പെർഫോമൻസ് അനലിസ്റ്റ് ആയി പരിശീലനം നേടവെ സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് അച്ചടക്കനടപടികൾ നേരിട്ടു. ഡൽഹിയിലെ ജന്തർമന്ദിറിൽ നടന്ന ഗുസ്‌തിക്കാരുടെ സമരത്തിൽ പങ്കെടുത്തു.

സുഹൃത്തുമായി സഹകരിച്ച് മധ്യ-പൂർവ്വേഷ്യയിൽ സ്പോർട്‌സ് & എൻ്റർടെയ്ൻ മെൻ്റ് പി.ആർ. കമ്പനി സ്ഥാപിച്ച ശേഷം 2023-ൽ കോഴിക്കോട് തിരിച്ചെത്തി. സ്വദേശമായ കൂട്ടാലിടയിൽ സ്വകാര്യ സ്പോർട്‌സ് അക്കാദമി സ്ഥാപിച്ചു.

മാതാവ്: ഷമീന നെല്ലിക്കുന്നുമ്മൽ

പിതാവ്: ഇസ്‌മയിൽ നാഗത്തും ചാലിൽ

വിലാസം: വുഡ്‌പെക്കർ ഹോളിഡേയ്സ് സൈയ്ക്കൻ ചേമ്പർ കണ്ണൂർ റോഡ്, കോഴിക്കോട്

ഇ-മെയിൽ : shahalwrestlerr@gmail.com

Shop Now

0