സി.കെ. ചന്ദ്രപ്പൻ

1935-ൽ ആലപ്പുഴ ജില്ലയിലെ വയലാറിൽ ജനനം. അച്ഛൻ: സി.കെ. കുമാരപ്പ ണിക്കർ, അമ്മ: അമ്മുക്കുട്ടിയമ്മ. രാജപ്പൻ, കൃഷ്‌ണൻ, വേലപ്പൻ, ലക്ഷ്മിക്കുട്ടി എന്നിവർ സഹോദരങ്ങൾ. ഇക്കണോമിക്‌സിൽ ബിരുദം, വിമോചന സമരകാലത്ത് പാർട്ടി പ്രവർത്തനത്തിൽ മുഴുകിയത് കാരണം ബിരുദാനന്തര പഠനം പൂർത്തിയാ ക്കിയില്ല. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് എന്നിവയുടെ അഖിലേന്ത്യാ പ്രസി ഡൻറായിരുന്നു. തലശ്ശേരി, കണ്ണൂർ, തൃശൂർ എന്നീ പാർലമെൻ്റ് നിയോജകമണ്ഡല ത്തിൽനിന്നും മൂന്നുതവണ ലോക്‌സഭയിലേക്കും ചേർത്തലയിൽനിന്ന് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കെ.ടി.ഡി.സി., കേരളാ ഹെഡ് എന്നിവയുടെ ചെയർമാനായിരുന്നു. പ്രഭാത് ബുക്‌സിൻ്റെ മാനേജിംഗ് ഡയറക്ട‌റാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കെ 2012 മാർച്ചിൽ ദിവംഗതനായി.

ഭാര്യ: പാർട്ടി പ്രവർത്തക ബംഗാൾ സ്വദേശി ബുലുറായ് ചൗധരി.

Shop Now

0