പി.വി.കെ. പനയാൽ (പി.വി. കുഞ്ഞിക്കണ്ണൻ)
1949-ൽ കാസർകോട് ജില്ലയിലെ പനയാൽ ഗ്രാമത്തിൽ ജനനം. അച്ഛൻ: പരേതനായ വി. അമ്പു. അമ്മ: പരേതയായ പി.വി. മാധവി. അധ്യാപകനാ യിരുന്നു. 2004-ൽ വിരമിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യഅക്കാദമി അവാർഡ്, കേരള സംഗീത-നാടക അക്കാദമി അവാർഡ്, പുരോഗമന കലാസാഹിത്യസംഘം നാടക അവാർഡ്, ഒറീസ്സ തിയേറ്റർ ഒളിമ്പ്യാടിൻ്റെ കലാപ്രതിഭാ പുരസ്കാരം, ചെറുകാട് അവാർഡ്, അബുദാബി ശക്തി അവാർഡ്, എ.പി. കളയ്ക്കാട് അവാർഡ്, പ്രൊഫ. എ. സുധാകരൻ സ്‌മാരക സാംസ്‌കാരിക അവാർഡ്, ഐ.വി. ദാസ് പുരസ്‌കാരം, തായാട്ട് ശങ്കരൻ പുരസ്‌കാരം എന്നിവയാണ് പ്രധാന പുരസ്കാരങ്ങൾ.
സാഹിത്യഅക്കാദമി അംഗം, കേരള സംഗീത-നാടക അക്കാദമിയംഗം, കേരള ഫോക്ലോർ അക്കാദമിയംഗം, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രവർത്തക സമിതിയംഗം, ബാലസാഹിത്യ അക്കാദമി ഗവേണിംഗ് കൗൺസിൽ അംഗം, ഗ്രന്ഥാലോകം പത്രാധിപർ, പു.ക.സ. കാസർകോട് ജില്ലാ സെക്രട്ടറി, പു.ക. സ. സംസ്ഥാന വൈസ് പ്രസിഡൻ്റ്, സാഹിത്യപ്രവർത്തക സഹകരണ സംഘം ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
ഷാജി എൻ. കരുൺ സംവിധാനം ചെയ്‌ത എ.കെ.ജി. എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചു.
ഭാര്യ: എ.വി. സാവിത്രി
മക്കൾ: സന്തോഷ്, സൗമ്യ
വിലാസം: അജാനൂർ പി.ഒ.
കാസർകോട് 671 531
Shop Now
Ividam