ഷീല പോൾ രാമച്ച

കോഴഞ്ചേരി മാരാമൺ കുലത്തായ്ക്കൽ കുടുബാംഗം. പരേതരായ ഡോ. ചാക്കോ രമാമെച്ചയുടെ പൗത്രിയും (ടാൻസാനിയ) പി.സി. കുര്യൻ രാമെച്ചയുടെയും (സി.ഡി.എ പൂനെ) ഡോ. സൂസൻ കുര്യൻറെയും പുത്രിയുമാണ്. 37 വർഷമായി യു.എ.ഇയിലെ സാഹിത്യ, സാംസ്കാരിക, സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്നു. പതിമൂന്നു വയസ്സുമുതൽ എഴുതിത്തുടങ്ങി. കവിത, കഥ, യാത്രാവിവരണം, തത്ത്വചിന്ത, ബാലസാഹിത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും നിരവധി പുസ്‌തകങ്ങൾ ഹിന്ദു ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെ ആൽബങ്ങളും സിനിമകൾക്കു വേണ്ടി ഗാനങ്ങളും രചിക്കാറുണ്ട്. എം.എ. നിഷാദിൻ്റെ കിണർ എന്ന സിനിമയിൽ ‘അളക്കുവാൻ ആകുമോ ആഴിതൻ ആഴവും‘ എന്ന ഗാനം പ്രശസ്‌തമാണ്. ഇന്ത്യയിൽനിന്ന് ലഭിച്ച ഗ്രന്ഥശ്രേഷ്ഠ പുരസ്‌കാരം, യു.എ.ഇയിൽ നിന്ന് ലഭിച്ച സൂപ്പർ വുമൺ എക്‌സലൻസ് അവാർഡ്, എന്നിവയോടൊപ്പം ജർമ്മനി, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൈപ്രസ് എന്നീ രാജ്യങ്ങളിൽനിന്ന് പുരസ്‌കാരങ്ങൾ തേടിയെത്തി.

30 വർഷമായി എൻലൈൻ്റ് ഓഫ് ലൈഫ് എന്ന ഫ്രീ കൗൺസിലിംഗ് പ്രോഗ്രാം ചെയ്യുന്നു

ഭർത്താവ്: പോൾ ടി. ജോസഫ്. (എം.ഡി. എ.എ.എ ഗ്രൂപ്പ്, ദുബായ്) 

മക്കൾ: വീണ പോൾ, സ്നേഹ പോൾ 

മരുക്കൾ: ഡോ. അശോക് തോമസ്, റൂംഗ് പാർക്ക് 

കൊച്ചുമക്കൾ: ജോൺ തോമസ്, ഇസബെൽ തോമസ് 

വിലാസം: പി.ബി നമ്പർ 81344, ഓഫീസ് 103, 

                          പ്ലാറ്റിനം ബിസിനസ് സെന്റർ ബാഗ്ദാദ് സ്ട്രീറ്റ്, 

                           ദുബായ്.

ഇമെയിൽ: news@sheelapaul.com

Shop Now

0