ഡോ. എം.ആർ. തമ്പാൻ
കൊല്ലം തേവള്ളി മേടയിൽവീട്ടിൽ എൻ. രാഘവൻ്റേയും കെ. സരോജിനിയുടെയും മകനായി ജനിച്ചു. കേരള സർവകലാശാലയിൽ നിന്ന് എം.കോം, എൽ.എൽ.ബി., പി.എച്ച്.ഡി ബിരുദങ്ങൾ.
1970 മുതൽ 35 വർഷം ഡയറക്ടർ പദവി ഉൾപ്പെടെ വിവിധ തസ്‌തികകളിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ചു. കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട് ചെയർ മാൻ, 2001-2004 കാലഘട്ടത്തിൽ ഇൻഫർമേഷൻ ആൻ്റ് പാർലമെൻ്ററികാര്യ വകുപ്പു മന്ത്രിയായിരുന്ന എം.എം. ഹസ്സൻ്റെ പ്രൈവറ്റ് സെക്രട്ടറി, കേരള സർവകലാശാല കൊമേഴ്സ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ, വിജ്ഞാനകൈരളി വൈജ്ഞാനിക മാസിക, വിവേകോദയം ത്രൈമാസിക എന്നിവയുടെ പത്രാധിപർ, സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഗ്രാൻ്റ് നിർണയ കമ്മിറ്റി സെക്രട്ടറി, തുഞ്ചൻ സ്‌മാരകസമിതി, തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഉപദേശകസമിതി എന്നിവയുടെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നെഹ്റുസെൻ്റർ, എൻ.വി. സാഹിത്യവേദി, അഭയ, പി.എൻ. പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്രം, ഉള്ളൂർ സ്‌മാരകം, ജനശ്രീ സുസ്ഥിര വികസന മിഷൻ തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ ഭാരവാഹിയാണ് കാൻഫെഡ് പ്രസിദ്ധീകരണസമിതി ചെയർമാൻ, ബി.എസ്.എസ് ബോർഡ്ഓഫ് എക്‌സാമിനേഷൻസ് ചെയർമാൻ, ജയ്ഹിന്ദ് ടി.വി. ഡയറക്ടർ ബോർഡ് അംഗം, കെ.പി.സി.സി. പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ്, ഗ്ലോബൽ എനർജി പാർലമെൻ്റ്, ഈശാ വിശ്വപ്രജ്ഞാൻ ട്രസ്റ്റ് എന്നിവയുടെ സെക്രട്ടറി പി. എൻ. പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്ര ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
കേരളത്തിലെ മികച്ച പ്രസാധകനുള്ള ദർശന അവാർഡ് സാമൂഹിക-സാംസ്‌കാരിക-സാഹിത്യ മേഖലകളിലെ മികച്ച സംഭാവനയ്ക്കുള്ള സി.വി. കുഞ്ഞുരാമൻ അവാർ ഡ്, വേലുത്തമ്പി ദേശീയ പുരസ്‌കാരം, ആർ. പ്രകാശം മെമ്മോറിയൽ എൻഡോവ് മെന്റ് അവാർഡ്, ലയൺസ് ലിറ്റററി അവാർഡ്, ശ്രീ ചട്ടമ്പിസ്വാമി സ്‌മാരക പുരസ് കാരം, കർമശ്രേഷ്ഠ പുരസ്‌കാരം, ശ്രീ നാരായണസാഹിത്യ അക്കാദമിയുടെ ഗുരുശ്രീ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട് ഇരുപത്തിരണ്ടോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്
ഭാര്യ: ഡോ. ജി. വത്സല
മക്കൾ: അകാലത്ത പൊലിഞ്ഞ അഡ്വ. രാകേഷ് തമ്പാൻ, രാധിക തമ്പാൻ
വിലാസം: മേടയിൽ, ഇ.വി.ആർ.എ 2 ഡി കൊച്ചാർ റോഡ്,
ജഗതി, തിരുവനന്തപുരം – 14
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00