നിത്യാനന്ദൻ കല്ലട

മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ കെ. ഗോവിന്ദൻകുട്ടിയുടെയും ലക്ഷ്മികുട്ടി അമ്മയുടെയും അഞ്ചാമത്തെ മകനായി 1951 മെയ് 15ന് ജനിച്ചു. അച്ഛൻ പോർട്ട് ഉദ്യോഗസ്ഥനായിരുന്നു. മഞ്ചേരി എൻ.എസ്.എസ്. കോളേജിൽ നിന്നും ബിരുദമെടുത്തു. മാർക്കറ്റിങ്ങ് മാനേജ്മെൻ്റിൽ എം.ബി.എ.യും ജേർണലിസം & കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഫസ്റ്റ് ക്ലാസ്സോടെയും വിജയിച്ചു.

1979ൽ മലബാർ സെൻ്റർ കോ-ഓപ്പറേറ്റീവ് ബാങ്കിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. കെ.ഡി.സി. ബാങ്കിൻ്റെ ഡി.ജി.എം., എൽ.ഐ.സി. ഓഫ് ഇന്ത്യയിൽ കോർപ്പറേറ്റ് ഇൻഷൂറൻസ് എക്‌സിക്യൂട്ടീവ്, നബാർഡിൻ്റെ ക്രഡിറ്റ് കൗൺസലിങ്ങ് & ലൈവ് ലിഹുഡ് പ്രമോഷൻ സെൻ്ററിൻ്റെ കോഴിക്കോട് ജില്ലാ റിസോഴ്സ് പേഴ്സ‌ൺ എന്നീ നിലകളിൽ പ്രവർത്തിച്ചു ഇപ്പോൾ മാനേജ്‌മെന്റ് കൺസൾട്ടന്റ്റ്.

മാതൃഭൂമിയിൽ ബാലപംക്തിയിലൂടെ കഥാരചന രംഗത്തേക്ക് കടന്നുവന്നു. സമകാലിക പ്രസിദ്ധീകരണങ്ങളിൽ അനവധി കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാങ്ക് മെൻസ് ക്ലബ് നടത്തിയ സാഹിത്യമത്സരത്തിൽ നാലുതവണ ഒന്നാം സമ്മാനം നേടി. ജില്ലാ സഹകരണ ബാങ്ക് പ്രസിദ്ധീകരണമായ ‘അകത്തള‘ത്തിൻ്റെ ചീഫ് എഡിറ്റർ ആയിരുന്നു.

ഹസ്തസാമുദ്രിക ശാസ്ത്രത്തിൽ ഗവേഷണ പഠനം നടത്തി. ‘The secrets that hold in our hands’ എന്ന ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് വെസ്റ്റ്ഹില്ലിൽ താമസം.

ഭാര്യ: കലാമണ്ഡലം ജയലക്ഷ്മ‌ി

മക്കൾ : കെ. ഗോകുൽ, കെ. ഗോപിക

വിലാസം : സായ്‌ഗോകുലം, ചുങ്കം,

                          വെസ്റ്റ്ഹിൽ. പി.ഒ., കോഴിക്കോട് – 673005

ഫോൺ :9447539961

ഇമെയിൽ: nithyan.kallada@gmail.com

Shop Now

0