പ്രൊഫ. പി. മീരാക്കുട്ടി

ജനനം 1930. കോതമംഗലം തങ്കളം മരോട്ടിക്കൽ പരീതുമമ്മിയുടെയും വാരപ്പെട്ടി ഏറന്തുരുത്തി കയ്യാമ്മായുടെയും നാലാമത്തെ മകൻ. തങ്കളത്തുള്ള കുട്ടനാശാന്റെ കളരി, മാതിരപ്പിള്ളി ഗവ. പ്രൈമറി സ്‌കൂൾ, തൃക്കാരിയൂർ എൻ.എസ്.എസ്. മിഡിൽ, മൂവാറ്റുപുഴ എൻ.എസ്.എസ്. മലയാളം ഹൈ, കോതമംഗലം മാർ ബേസിൽ ഇംഗ്ലീഷ് ഹൈ എന്നീ സ്‌കൂളുകളിൽ പഠിച്ച് ഇ.എസ്.എൽ.സി. പാസ്സായി. സാദ്ധ്യായനത്തിലൂടെ മലയാളം സാഹിത്യ വിശാരദ്, ഹിന്ദി രാഷ്ട്രഭാഷ വിശാരദ്, ബി.എ., എം.എ. എന്നീ പരീക്ഷകളും ജയിച്ചു. തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിലായിരുന്നു ബി.എഡ്. പഠനം.

 കോതമംഗലം നേതാജി വായനശാലയിലെ വയോജന വിദ്യാലയം, പെരുമ്പാവൂർ ആശ്രമം ഹൈസ്ക്‌കൂൾ, കോതമംഗലം മാർ ബേസിൽ ഹൈസ്ക്കൂൾ, കുറുപ്പുംപടി എം.ജി.എം. ഹൈസ്ക്‌കൂൾ, കൊല്ലം ടി.കെ.എം. ആർട്സ് കോളേജ്, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി 44 വർഷത്തിൽപ്പരം അദ്ധ്യാപനം. 

ആശാൻ ജന്മശതാബ്‌ദി പുരസ്‌കാരം, വള്ളത്തോൾദിന പുരസ്‌കാരം, എസ്.ബി. ഐ. സാഹിത്യ അവാർഡ്, കേസരി അവാർഡ്, സംവേദനം അവാർഡ്, സി.എച്ച്. മുഹമ്മദുകോയ സാഹിത്യ അവാർഡ്, സഹോദരൻ അയ്യപ്പൻ അവാർഡ് തുടങ്ങി നിരവധി പുരസ്ക്‌കാരങ്ങൾ തേടിയെത്തി.

 കേരള യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള ഭാഷാ ഇൻസ്റ്റി റ്റ്യൂട്ട് ഭരണസമിതി അംഗം, കേരള സാഹിത്യഅക്കാദമി ജനറൽ കൗൺസിൽ അംഗം, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റ്, എറണാകുളം പൗരസ്ത്യ ഭാഷാ സെക്രട്ടറി, മൂവാറ്റുപുഴ സാഹിതീസംഗമം രക്ഷാധികാരി തുടങ്ങി നിരവധി പദവികൾ അലങ്കരിച്ചിട്ടുണ്ട്.

 മൂവാറ്റുപുഴ ഉല്ലാപ്പിള്ളി താഴത്തുപുത്തൻപുര വീട്ടിൽ കണ്ണുമാൻ എന്ന എം. കമാലുദ്ദീൻ റാവുത്തരുടെയും നാവൂരമ്മായുടെയും സീമന്തപുത്രി കെ. സുലൈഖാ ബീവിയാണ് ഭാര്യ. (റിട്ട. ഹെഡ്‌മിസ്ട്രസ്സ്) 

മക്കൾ: ഡോ. കെ. ഷൈനി, ഡോ. എഫ്. റജുല, 
                  എം. ഷൈറജ് IRS (കസ്റ്റംസ് അസിസ്റ്റന്റ്റ് കമ്മീഷണർ), ഡോ. എ. ലജ്നി. 

മരുമക്കൾ: ഡോ. പി.കെ. അലി, ഡോ. എ. റബി, യു.സി. മുംതാസ്, 
                           ഡോ. ടി.എ. ഷെഫീക്ക് റിയാസ്. 
2017 ആഗസ്റ്റ് മാസം 24-ാം തീയതി അന്തരിച്ചു.

Shop Now

0