ബി. മുരളി

1971 ഏപ്രിൽ മൂന്നിന് ജനിച്ചു. ഉമ്പർട്ടോ എക്കോ, പൂമുടിക്കെട്ടഴിഞ്ഞതും പുഷ്‌പ ജാലം കൊഴിഞ്ഞതും, കോടതിവരാന്തയിലെ കാഫ്ക, പ്രോട്ടോസോവ, ചെന്തീ പോലൊരു മാലാഖ, ഹരിതവൈശികം, കാമുകി, പഞ്ചമി ബാർ, 100 കഥകൾ രാഗ നിബദ്ധമല്ല മാംസം, ആളകമ്പടി, നിൻ്റെ ചോരയിലെ വീഞ്ഞ് (നോവൽ), റൈറ്റേഴ്സ‌് ബ്ലോക്ക് (ലേഖനസമാഹാരം), ജാക്ക് ആൻഡ് ജിൽ (ബാലസാഹിത്യം) എന്നിവ കൃതികൾ. മരിയാ അമ്പോരോ എസ്‌കാൻഡനിൻ്റെ എസ്‌പരാൻസാസ് ബോക്സ് ഓഫ് സെയിൻ്റ്സ് എന്ന നോവലും ലോകകഥ, ഖലീൽ ജിബ്രാൻ്റെ കൃതികൾ എന്നീ സമാഹാരങ്ങളിലെ ചില ഭാഗങ്ങളും വിവർത്തനം ചെയ്തു. ഭാരതീയ ഭാഷകളിലെ സാഹിത്യത്തിനുള്ള സംസ്‌കൃതി പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, വി.പി ശിവകുമാർ സ്‌മാരക കേളി അവാർഡ്, കഥയ്ക്കും ബാലസാഹിത്യത്തിനുമുള്ള എസ്.ബി.ടി സാഹിത്യപുരസ്‌കാരങ്ങൾ, പൂനെ മലയാള ശബ്ദം അവാർഡ്, ഇ.പി സുഷ്‌മ പുരസ്‌കാരം, അങ്കണം അവാർഡ്, അറ്റ്ലസ് കൈരളി സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചു. പത്രപ്രവർത്തന മേഖലയിൽ മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവർമ്മ പുരസ്‌കാരം ലഭിച്ചു. ഇപ്പോൾ മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിൽ അസിസ്റ്റന്റ്റ് എഡിറ്റർ.

ഭാര്യ: മഞ്ജുഷ

മകൾ: അബനി

ഇമെയിൽ : bmuralinow@gmail.com

വിലാസം: സബ് എഡിറ്റർ 

                         മലയാള മനോരമ ദിനപത്രം

                         തിരുവനന്തപുരം

Shop Now

0