എം.എം. അഷ്ടമൂർത്തി

1930 ജൂൺ 13-ന് മുതുകുറുശ്ശിമനയിൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റേയും ആര്യ അന്തർജനത്തിൻ്റേയും മൂത്തപുത്രനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം ഗുരുവിന്റെ ശിക്ഷണത്തിൽ ഇല്ലത്ത് വച്ചുതന്നെയായിരുന്നു.
 
1942-ൽ ചെർപ്പുളശ്ശേരി ബോർഡ് ഹൈസ്‌കൂളിൽ സ്‌കൂൾ അദ്ധ്യയനം ആരംഭിച്ചു. പിന്നീട് അടുത്തവർഷം പെരിന്തൽമണ്ണ ബോർഡ് ഹൈസ്കൂ‌ളിൽ 1949 വരെ പഠനം തുടർന്നു. ആ കാലത്ത് തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. 1952-ൽ അദ്ധ്യാപനജീവിതം ആരംഭിച്ചു.
 
ദീർഘകാലം ഏലംകുളം പഞ്ചായത്ത് പ്രസിഡൻ്റായും പെരിന്തൽമണ്ണ അർബൻ ബാങ്ക് പ്രസിഡൻ്റായും ഏലംകുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചു.
 
1952-ൽ പാർട്ടിസെൽ രൂപീകരിച്ച് സഖാവ് പി.വി. കുഞ്ഞുണ്ണിനായർ, ഇ.പി. ഗോപാലൻ, കൊങ്ങശ്ശേരി കൃഷ്‌ണൻ, ശിവദാസമേനോൻ, ആലിപ്പറമ്പ് നാരായണ മേനോൻ, കുഞ്ഞൻ വാരിയർ എന്നിവരോടൊപ്പം രാഷ്ട്രീയ ജീവിതം ആരംഭിച്ചു. സംഘടനയുടെ വിവിധ മേഖലകളിൽ നേതൃസ്ഥാനത്തിലിരുന്നു. 2000-ൽ സജീവ രാഷ്ട്രീയത്തിൽനിന്നും പിൻവാങ്ങി.
 
വിലാസം: മുതുകുറുശ്ശിമന എളാട് പി.ഒ, ചെറുകര (വഴി)
                         മലപ്പുറം 679 340

Shop Now

0