ടി.കെ.ഡി. മുഴപ്പിലങ്ങാട്
എഴുത്തുകാരൻ, രംഗകല പ്രവർത്തകൻ, പ്രഭാഷകൻ. പഠനം, നോവൽ, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങിയ വിവിധ വിഷയങ്ങളിൽ അമ്പതിലധികം പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. കേരള സാഹിത്യഅക്കാദമി അവാർഡ് (ഉണ്ണിക്കുട്ടനും കഥകളിയും) സംസ്ഥാന ബാലസാഹിത്യ ഇൻസറ്റിറ്റ്യൂട്ട് നാടക അവാർഡ് (സിദ്ധാർത്ഥൻ ഉറങ്ങുന്നില്ല), നർമ്മവേദി സഞ്ജയൻ അവാർഡ്, എഴുത്തച്ഛൻ അവാർഡ്, ചമ്പാടൻ വിജയൻ അവാർഡ്, മൗലാനാ അബ്‌ദുൾ കലാം ആസാദ് അവാർഡ് എന്നിവ ലഭിച്ചു. സംസ്ഥാന നാടക മത്സരം- നല്ല നാടകം (നഃസ്ത്രീ സ്വാതന്ത്ര്യമർഹതി), വിവിധ സാഹിത്യ സമ്മാനങ്ങൾ.
ഇരുപത്തഞ്ചോളം ഓഡിയോ കാസറ്റുകൾക്ക് രചന നിർവ്വഹിച്ചു. മലയാളത്തിൽ ആദ്യത്തെ സമ്പൂർണ്ണ രാമായണം ഓഡിയോ സസ്റ്റ് (അഞ്ചു ഭാഗങ്ങൾ) ഗുരുദേവൻ (മൂന്നുഭാഗങ്ങൾ) തുടങ്ങിയവ. വിവിധ സാംസ്‌കാരിക ബഹുജന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
വിവിധ നാടകസംഘങ്ങൾക്കുവേണ്ടി 30-ൽ അധികം നാടകങ്ങൾ എഴുതി സംവി ധാനം നിർവ്വഹിച്ചിട്ടുണ്ട്. ആകാശവാണിക്കു വേണ്ടി നാടകങ്ങളും. പ്രൊഫഷണൽ കാഥികർക്കു വേണ്ടി കഥാപ്രസംഗങ്ങളും രചിച്ചിട്ടുണ്ട്.
ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ, ലേഖനങ്ങൾ, കഥകൾ, കവി തകൾ, നോവലുകൾ എന്നിവ പുസ്‌തകരൂപത്തിൽ പുറത്തിറങ്ങാനുണ്ട്.
ഭാര്യ: ഉഷ
മക്കൾ: ശ്രീജിത് പ്രസാദ്, ശ്രീസംഗീത, ശ്രീഷിത.
മരുമക്കൾ: ജഗദീശൻ, ശൈലേഷ്, രേഷ്‌മ ശ്രീജിത് പ്രസാദ്.
കൊച്ചുമക്കൾ: ജസ്‌ന ജഗദീശൻ, ജസുൻ ജഗദീശൻ, ശ്രീദിയ പ്രസാദ്,
ശ്രീനിയ പ്രസാദ്, യദുശങ്കർ, ശിവാംഗി.
വിലാസം: ‘ശ്രീസംഗീത’ മുഴപ്പിലങ്ങാട്
കണ്ണൂർ-670 662
ഫോൺ നം: 0497 2832008, 9446738336, 9400432008
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00