ഡോ. ജി. ഗോപിനാഥൻ
1943 ഏപ്രിൽ 20-ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ജനിച്ചു. അച്ഛൻ എസ്. ഗോവിന്ദപ്പണിക്കർ, അമ്മ എ.പൊന്നമ്മ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബി.എ (1962), എം.എ (ഹിന്ദി) അലിഗഢ് മുസ്‌ലിം യൂണിവേ ഴ്സിറ്റി (1964), ഫസ്റ്റ് ക്ലാസ്, ഫസ്റ്റ് റാങ്ക്, പി.എച്ച്ഡി (1969) അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, ഡി. ലിറ്റ് (1976) ജബൽപൂർ യൂണിവേഴ്‌സിറ്റി. റഷ്യൻ ഭാഷയിൽ ഡിപ്ലോമ (1978) കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. 1964-65-ൽ ശ്രീനാരായണ കോളേജിൽ അധ്യാപകനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹിന്ദി വകുപ്പിൽ 1971 മുതൽ 2003 വരെ ലക്ചറർ, റീഡർ, പ്രൊഫസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 2003 മുതൽ 2008 വരെ വർധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി യൂണിവേഴ്‌സിറ്റി വൈസ്‌ചാൻസലർ. പോളണ്ടിലെ വാഴ്‌സാ യൂണിവേഴ്‌സിറ്റി (1983- 84), പാരീസ് യൂണിവേഴ്സിറ്റിയുടെ സർബോൺ കേന്ദ്രം (1991), ഫിൻലാൻ്റിലെ ഹെൽസിങ്കി യൂണിവേ ഴ്സിറ്റി (1997 – 2000) എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. വിവർത്തന പഠനവും താരതമ്യ സാഹിത്യവുമാണ് പ്രധാന പഠനമേഖലകൾ. ഹിന്ദിയിലും മലയാളത്തിലുമായി 12 പുസ്‌തകങ്ങളും ആനുകാലികങ്ങളിൽ മിനിക്കഥകളും, യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചു. രാഹുൽ സാംകൃത്യായൻ പുരസ്കാരം (2015), സാഹിത്യ വാചസ്‌പതി (ഹിന്ദി സാഹിത്യസമ്മേളനം, പ്രയാഗ് 2012), കുസും സമ്മാൻ (1996), സൗഹാർദ്ദ സമ്മാൻ (ഉത്തർപ്രദേശ് ഗവൺമെന്റ്, 1992) നതാലിപുരസ്‌കാർ (ഭാരതീയ അനുവാദ് പരിഷത്ത്, 1986), സാഹിത്യസാധനാ സമ്മാൻ (ബിഹാർ രാഷ്ട്ര ഭാഷാ പരിഷത്ത്, പാട്‌ന 2004), ഭാഷാ സേതു സമ്മാൻ (ദേവ്ഘർ, ഝാർഖണ്ഡ് 2014) എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചു. അമേരിക്ക, ബ്രസീൽ, ആസ്ത്രേലിയ, മാരിഷ്യസ്, തായ്‌ലൻ്റ്, സൗത്ത് കൊറിയ, ഫിജി, ശ്രീലങ്ക, ഫിൻലാന്റ്, ലാത്‌വിയ, എസ്തോണിയ, ജർമ്മനി, നേപ്പാൾ, ജപ്പാൻ, ഫ്രാൻസ്, റഷ്യ, പോളണ്ട്, ഇംഗ്ലണ്ട് എന്നീ നാടുകളിൽ അക്കാദമിക് യാത്രകൾ.
ഭാര്യ : ഡോ. കെ.എം. മാലതി
മകൻ: ജി. വീതരാഗ്
മകൾ: അപർണ ഗോപിനാഥ്
വിലാസം: സൗപർണിക കാക്കഞ്ചേരി (പി.ഒ)
കാലക്കിറ്റ് യൂണിവേഴ്‌സിറ്റി പിൻ – 673 635
ഇമെയിൽ : gopinathan.govindapanicker@gmail.com
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00