ബിജു ഫ്രാൻസിസ്

തൃശൂർ ജില്ലയിൽ പൂങ്കുന്നത്ത് യു.വി. ജോസഫിൻ്റേയും മേരി ജോസഫിന്റേയും മകനായി ജനനം. പൂങ്കുന്നം ഗവ.ഹൈസ്‌കൂളിലും തൃശൂർ സെന്റ് തോമസ് കോളേജിലും പഠനം. മുഴുവൻസമയ ഗ്രന്ഥശാല പ്രവർത്തകനാണ്. പൂങ്കുന്നം ജ്ഞാനോദയം ഗ്രന്ഥശാലയിലൂടെ ഗ്രന്ഥശാല പ്രവർത്തന രംഗത്ത് സജീവമായി. ലൈബ്രേറിയനായി ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. പൂങ്കുന്നം ജ്ഞാനോദയം ഗ്രന്ഥശാലയുടെ സെക്രട്ടറി, കോർപ്പറേഷൻ നേതൃ സമിതി കൺവീനർ, ലൈബ്രേറിയൻസ് യൂണിയൻ തൃശൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിലെ ജീവനക്കാരനാണ്.
ഭാര്യ: ആശ ബിജു (ലൈബ്രേറിയ, സ്റ്റേറ്റ് ചിൽഡ്രൻസ് ലൈബ്രറി, തൃശൂർ)
മക്കൾ: അഭയ്, അഭിനവ്
വിലാസം: ഊക്കൻ ഹൗസ് പൂങ്കുന്നം പി.ഒ.
                         തൃശൂർ 680 002
ഫോൺ: 9847272281

Shop Now

0