സദാനന്ദൻ കൊറ്റ്യത്ത്
കൊറ്റ്യത്ത് ബാലന്റെയും കീച്ചിപ്രത്ത് ജാനകിയുടെയും മകനായി 1951-ൽ കണ്ണൂർ ജില്ലയിലെ അഴീക്കോട്ടെ ഒരു തൊഴിലാളി കുടുംബത്തിൽ ജനനം. അലവിൽ നോർത്ത് എൽ.പി.സ്കൂൾ, അഴീക്കോട് ഹൈസ്കൂൾ, ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1977-ൽ തിരുവനന്തപുരം പോലീസ് ഹെഡ്ക്വാർട്ടേസിൽ ക്ലാർക്കായി നിയമനം. തുടർന്ന് കണ്ണൂർ ജില്ലാ പോലീസ് ഓഫീസ്, കണ്ണൂർ റേഞ്ച് ഡി.ഐ.ജി. ഓഫീസ്, ക്രൈംബ്രാഞ്ച് എസ്.പി. ഓഫീസ് എന്നീ ഓഫീസുകളിലെ സേവനാനന്തരം, മാങ്ങാട്ടുപറമ്പ കേരള ആംഡ് പോലീസ് 4-ാം ബറ്റാലിയൻ ഓഫീസിൽനിന്നും മാനേജരായി റിട്ടയർ ചെയ്തു. സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിൻ്റ് കൗൺസിലിൻ്റെ കണ്ണൂർ ജില്ലാ സിക്രട്ടറി, സ്റ്റേറ്റ് വൈസ് ചെയർമാൻ എന്നീ പദവികൾ ദീർഘകാലം വഹി ച്ചു. കെ. വത്സരാജ് അനുസ്മരണ സമിതി, യുവകലാസാഹിതി ജില്ലാ കമ്മറ്റി, ടി. സി. ഫൗണ്ടേഷൻ എന്നിവയുടെ ഭാരവാഹിയാണ്. ചരിത്രസംബന്ധിയായ ഡോക്യു മെന്ററി നിർമ്മിക്കുന്ന ന്യൂക്ലിയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ‘കാണാപ്പുറങ്ങൾ‘ ഏഷ്യാനെറ്റിൽ തുടർച്ചയായി സംപ്രേഷണം ചെയ്തിട്ടുണ്ട്. ‘വംശീയ രാജവംശങ്ങൾ‘ എന്ന ചരിത്ര കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി, കേരളകൗമുദി, സുദിനം തുടങ്ങിയ പത്രങ്ങളിൽ ചരിത്ര ലേഖനങ്ങൾ എഴുതാറുണ്ട്.
ഭാര്യ: പ്രേമലത അക്കരക്കാരൻ (പൊന്നു) (റിട്ട. അസി: എഞ്ചിനീയർ, മൈനർ ഇറിഗേഷൻ, കണ്ണൂർ)
മക്കൾ: കനുശ്യാം, പിഞ്ചുലത.
ഫോൺ: 0497 – 2741556
മൊബൈൽ: 9895 565667
വിലാസം: സുതാര്യ, അഞ്ചുകണ്ടിപ്പറമ്പ്, പി.ഒ
ചിറക്കൽ, കണ്ണൂർ-670011
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00