ജോർജ്ജ് ബർണാർഡ് ഷാ

856 ജൂലൈ 26-ന്‌ അയർലന്റിലെ ഡബ്ലിൻ നഗരത്തിലായിരുന്നു ബെർണാഡ് ഷായുടെ ജനനം. അച്ഛൻ ജോർജ്ജ് കർ ഷാ(1814–1885) ഡബ്ലിൻ കോടതിയിലെ ജീവനക്കാരനായിരുന്നു.ഉദ്യോഗത്തിൽ നിന്നു വിരമിച്ച ശേഷം അദ്ദേഹം ധാന്യവ്യാപാരത്തിൽ പ്രവേശിച്ചുവെങ്കിലും വിജയിക്കാനായില്ല. അമ്മ ലൂസിൻഡ എലിസബത്ത് ഷാ (1830–1913) ഡബ്ലിനിലെ ഒരു ഭൂവുടമയുടെ മകളും സംഗീതജ്ഞയുമായിരുന്നു.ബെർണാഡ് ഷായ്ക്ക് രണ്ടു സഹോദരിമാരുണ്ടായിരുന്നു.ലൂസിൻഡ ഫ്രാൻസെസും(1853–1920), എലിനർ ആഗ്നസും(1854–1876).ഡബ്ലിനിലായിരുന്നു ഷായുടെ ആദ്യകാല വിദ്യാഭ്യാസം.ഡബ്ലിൻ ഇംഗ്ലീഷ് സയന്റിഫിക് ആന്റ് കൊമേഴ്സ്യൽ ഡേ സ്കൂളിൽ പതിനഞ്ചാം വയസ്സിൽ അദ്ദേഹത്തിന്റെ ഔപചാരികവിദ്യാഭ്യാസം അവസാനിച്ചു. അശാസ്ത്രീയമായ വിദ്യാഭ്യാസസമ്പ്രദായത്തെക്കുറിച്ച് ഷാ എന്നും തീവ്രമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 

1879നും 1883നും ഇടയിൽ ബെർണാഡ് ഷാ ഏതാനും നോവലുകൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ നോവലുകൾ വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. 1885 മുതൽ അദ്ദേഹം നാടകരചനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.1892-ലാണ്‌ അദ്ദേഹത്തിന്റെ ആദ്യ നാടകം Widower’s Houses അരങ്ങിലെത്തിയത്.ലണ്ടനിലെ ചേരികളിലെ സാധാരണക്കാരുടെ ജീവിതമായിരുന്നു പ്രസ്തുത നാടകത്തിന്റെ പ്രമേയം. ആദ്യ നാടകത്തിനുശേഷം ഒരു ദശാബ്ദം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിലെ ശക്തമായ സാന്നിദ്ധ്യമായി മാറി.അറുപത്തിമൂന്നു നാടകങ്ങൾക്കുപുറമേ നിരവധി നോവലുകളും ലേഖനങ്ങളും ലഘുലേഖകളും 2,50,000ത്തോളം എഴുത്തുകളും അദ്ദേഹത്തിന്റേതായുണ്ട്. 1895-ൽ ഫാബിയൻ സൊസൈറ്റിയിലെ തന്റെ സഹപ്രവർത്തകരായിരുന്ന സിഡ്നി വെബ് ,ബിയാട്രിസ് വെബ്, ഗ്രഹാം വല്ലസ് എന്നിവരുമായിച്ചേർന്ന് ബെർനാർഡ് ഷാ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസ് സ്ഥാപിച്ചു.ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ ലൈബ്രറിയിൽ ഷായുടെ ബഹുമാനാർഥം ഇന്നും അദ്ദേഹത്തിന്റെ കൃതികളുടെയും ചിത്രങ്ങളുടെയും ഒരു ശേഖരം സൂക്ഷിച്ചിരിക്കുന്നു.1925-ൽ അദ്ദേഹത്തിന്‌ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.1931മുതൽ 1936 വരെ അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് നിരവധി പ്രഭാഷണങ്ങൾ നടത്തി.1938-ലെ മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. 1943 സെപ്റ്റംബർ 12ന്‌ ഷാർലറ്റ് ഷാ അന്തരിച്ചു.

അവസാനകാലം ‘ഷാസ് കോർണറി‘ലാണ്‌ അദ്ദേഹം ചിലവഴിച്ചത്.1950 നവംബർ 2-ന്‌ 94-വയസ്സിൽ വൃക്കസംബന്ധമായ അസുഖം ബാധിച്ചായിരുന്നു ബർണാഡ് ഷായുടെ അന്ത്യം.

Shop Now

0