മധു വയ്‌പന

പാലായിലെ വയ്‌പന കുടുംബത്തിൽ ജനിച്ചു. വിദ്യാഭ്യാസാനന്തരം കൽക്കത്തയിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളശബ്ദത്തിൽ ബംഗാൾ രാഷ്ട്രീയവും സിനിമയിൽ ബംഗാളി-ഇംഗ്ലീഷ് സിനിമകളെ കുറിച്ചും എഴുതിക്കൊണ്ട് പതപ്രവർത്തനമാരംഭിച്ചു. തുടർന്ന് മദ്രാസിൽ കഴിഞ്ഞ രണ്ടുവർഷം നാനയുടെ ആദ്യത്തെ മദ്രാസ് ലേഖകനായും, ആറുമാസത്തെ ഇടവേള വീണ്ടും കൽക്കത്തയിൽ ചെലവഴിച്ച ശേഷം തിരുവനന്തപുരത്തുവന്ന് എഡിറ്ററായും പ്രവർത്തിച്ചു. സ്വന്തമായി ആരംഭിച്ച ‘രംഗം‘ നഷ്‌ടത്തിൽ കലാശിച്ചതുകൊണ്ട് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണങ്ങളായ സാഹിത്യലോകം, സാഹിത്യ ചക്രവാളം എന്നിവ ഉൾപ്പെടെ പല പ്രസിദ്ധീകരണങ്ങളിലും മാറി മാറി പേരുവച്ചും അല്ലാ തെയും പത്രാധിപ ചുമതല വഹിക്കേണ്ടി വന്നു. അങ്ങനെ മംഗളത്തിലെത്തി സിനിമാ മംഗളത്തിൻ്റെ സ്ഥാപക പത്രാധിപരായി. നാന വാരികയുടെ മദ്രാസ് ലേഖകനായി പ്രവർത്തിച്ചിരുന്ന കാലത്ത് ഉണ്ടായ അനുഭവങ്ങളാണ് ഈ പുസ്‌തകത്തിൽ ചേർത്തിരിക്കുന്നത്.

ഭാര്യ: പ്രമീള,

മകൻ: ദീപക് വിലാസം

വിലാസം.:6/550(10) : ‘സുവർണരേഖ‘ കാപ്പിവിള, അറപ്പുര റോഡ്

                         മിത്രനഗർ റെസി. അസ്സോസിയേഷൻ വട്ടിയൂർക്കാവ് പി.ഒ,

                         തിരുവനന്തപുരം.

Shop Now

0