പി.എ. വാസുദേവൻ
കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ 1945-ൽ ജനനം. പിന്നീട് രാമനാട്ടുകരയ്ക്ക ടൂത്ത പെരിങ്ങാവ് ഗ്രാമത്തിൽ താമസം.
അച്ഛൻ: സ്വാതന്ത്ര്യസമര സേനാനി എള്ളാത്ത് കുഞ്ഞിരാമപണിക്കർ.
അമ്മ: പൂതേരി അത്തിക്കോട്ട് സാവിത്രി അമ്മ.
സേവാമന്ദിരം പോസ്റ്റു ബേസിക് സ്‌കൂളിലെ ഹൈസ്ക്കൂൾ പഠനശേഷം മധുരയിലെ ഗാന്ധിഗ്രാം റൂറൽ യൂനിവേഴ്‌സിറ്റിയിൽ നിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം.
തുടർന്ന് ഗവ മടപ്പള്ളി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂർ ഗവ. എഞ്ചിനീറിങ് കോളേജ്, ഗവ. കോളേജ് ചിറ്റൂർ, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി. 2001-ൽ വിക്ടോറിയ കോളേജിലെ സാമ്പത്തികശാസ്ത്ര വകുപ്പ് അദ്ധ്യക്ഷനായി പിരിഞ്ഞു.
1974 മുതൽ മലയാളം, ഇംഗ്ലീഷ്, വാരികകളിലും ദിനപത്രങ്ങളിലും നിരന്തരമായി എഴുതി. മാതൃഭൂമി ദിനപത്രം, ആഴ്‌ചപ്പതിപ്പ് എന്നിവയിലായിരുന്നു പ്രധാനമായും എഴുതിയത്. ഇന്നും തുടരുന്നു. ‘ഇന്ത്യയിലെ ട്രേഡ് യൂനിയൻ പ്രസ്ഥാനം’, ‘അമൂർത്തമായ അമർഷങ്ങൾ’, ‘ഒളപ്പമണ്ണ കവിതാപഠനം’, ‘ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും’ (എം.പി. വീരേന്ദ്രകുമാറുമായി ചേർന്ന്) തുടങ്ങിയ പുസ്ത കങ്ങൾ പ്രസിദ്ധം ചെയ്‌തു.
ഒട്ടേറെ പുസ്‌തകങ്ങൾ എഡിറ്റു ചെയ്തു. ഒട്ടേറെ സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. മികച്ച കോളേജദ്ധ്യാപകനുള്ള പ്രൊഫ. പി.ടി. കൊച്ചുണ്ണി പണിക്കർ പുരസ്ക്കാരം, അക്കാദമിക സാമൂഹികരംഗത്തെ സംഭാവനയ്ക്കുള്ള പി.ആർ. നമ്പ്യാർ പുരസ്ക്കാരം എന്നിവ ലഭിച്ചു.
ചൈനയടക്കമുള്ള കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ഈജിപ്റ്റ്, യൂറോപ്പിലെ അയർലന്റ്റ്, ഫ്രാൻസ്, ജർമ്മനി, ബെൽജിയം, സ്വിറ്റ്സർലൻ്റ്, നെതർലെന്റ്റ്സ്, യു.കെയിലെ സ്കോട്ട്ലന്റ്റ്, വെയ്ൽസ്, ഇംഗ്ലണ്ട് തുടങ്ങി ഏറെ രാജ്യങ്ങളിൽ പര്യടനം നടത്തി. ഓട്ടേറെ ദേശീയ അന്തർദേശീയ സെമിനാറുകളിൽ പങ്കെടുത്തു.
ഭാര്യ: എം. രതി (റിട്ട. അദ്ധ്യാപിക)
മക്കൾ: നിത്യ അമൃതരാജ് (എഞ്ചിനീയർ അയർലന്റ്) ദേവദത്തൻ (എഞ്ചിനീയർ, ഖത്തർ)
മരുമക്കൾ: അമൃതരാജ് (എഞ്ചിനീയർ – അയർലന്റ്റ്) വിദ്യ ദേവദത്തൻ (എഞ്ചിനീയർ, ഖത്തർ)
പേരമക്കൾ: ഹൃഷികേശ്, ഇഷാനി, അദ്വൈത്, അന്വർത്ഥ
വിലാസം: അക്ഷരം, വിദ്യുത് നഗർ, പാലക്കാട് 678 001
Shop Now
Sathrugnan: Kathakalum Sinimayum
Ividam