ജി. ഗോപിനാഥൻ

ജനനം: ഏപ്രിൽ 20, 1943-ൽ ബാലരാമപുരത്ത്.

യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ബി.എ(1962), അലീഗഢ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ(1954), പി.എച്ച്.ഡി(1968) ബിരുദങ്ങൾ നേടി. വിവർത്തനത്തിൻ്റെ ഭാഷാശാസ്ത്രപ്രശ്‌നങ്ങളെ പറ്റിയുള്ള പഠനത്തിന് ജബൽപൂർ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡി.ലിറ്റ്(1976) ലഭിച്ചു. അലീഗഢ്, കൊച്ചി, കോഴിക്കോട് യൂണിവേഴ്‌സിറ്റികളിൽ അധ്യാപകനായിരുന്നു. വാഴ‌, പാരീസ്, ഹെൽസിങ്കി യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസ്സർ ആയിരുന്നു. ഇപ്പോൾ വർധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി യൂനിവേഴ്‌സിറ്റിയിൽ വൈസ് ചാൻസലർ. അറിയപ്പെടുന്ന വിവർത്തകൻ, വിവർത്തന പണ്‌ഡിതൻ. വിവർത്തനത്തിന്റെയും താരതമ്യ സാഹിത്യത്തിൻ്റെയും ജപ്പാൻ, ഹോളണ്ട്, റഷ്യ, ജർമ്മനി, ലാട്‌വിയ, എസ്തോണിയ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ പങ്കെടുത്തു. ഹിന്ദിയിലും മലയാളത്തിലുമായി ഒൻപത് പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു.

Shop Now

0