പി.കെ.ഗോപി

പത്തനംതിട്ട ജില്ലയിലെ കൊടുമൺ-അങ്ങാടിക്കൽ ഗ്രാമത്തിൽ 1949ൽ ജനനം.
അച്ഛൻ: പി.കെ.കുഞ്ഞു പിള്ള.
അമ്മ: കല്യാണി
അങ്ങാടിക്കൽ എസ്.എൻ.വി.ഹൈസ്ക്കൂൾ, പത്തനാപുരം സെൻ്റ് സ്റ്റീഫൻസ് കോളജ്, വെല്ലൂർ ക്രിസ്ത‌്യൻ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഫിസിയോതെറാപ്പിസ്റ്റായി ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ചു.
 
കവി, ചലച്ചിത്രഗാനരചയിതാവ്, സാംസ്‌കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രശസ്തൻ. കവിതയ്ക്ക് മുണ്ടശ്ശേരി സ്‌മാരക സമ്മാനം, പാലാ സഹൃദയ സമിതി അവാർഡ്, അബുദാബി മലയാളിസമാജം അവാർഡ്, കുവൈറ്റ് മലയാളി സമാജം അവാർഡ്, അബുദാബി ശക്തി അവാർഡ്, മഹാകവി വെണ്ണിക്കുളം അവാർഡ്, മഹാകവി കുട്ടമത്ത് അവാർഡ്, മൂലൂർ അവാർഡ്, മൂടാടി ദാമോദരൻ അവാർഡ്, എഴുമംഗലം അവാർഡ്, കോഴിശ്ശേരി ബാലരാമൻ അവാർഡ്, ഒഞ്ചിയം പി.പി.ഗോപാലൻ പഠനകേന്ദ്രം അവാർഡ്, മഹാകവി പി. സ്‌മാരക പുരസ്‌കാരം, മലയാള ഭാഷാപാഠശാലയുടെ സഞ്ജയൻ പുരസ്‌കാരം, കല്ലാട്ട് കൃഷ്ണൻ അവാർഡ്, പി.ആർ.നമ്പ്യാർ അവാർഡ്, കാമ്പിശ്ശേരി പുരസ്‌കാരം, കെ.പി.കായലാട്ട് അവാർഡ്, നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്സ് (നന്മ) അവാർഡ്, ഡൽഹി ഗായത്രി അവാർഡ്, മെഹ്‌മൂദ് ക്ലാരി സ്‌മാരക അവാർഡ്, ആത്മായനങ്ങളുടെ ഖസാക്ക് പുരസ്‌കാരം, എൻ.വി.കൃഷ്‌ണവാര്യർ പുരസ്കാരം, അഴീക്കൽ കൃഷ്ണണൻകുട്ടി സ്‌മാരക പുരസ്‌കാരം, സാഹിത്യകേരളം പുരസ്‌കാരം, കേരള കലാവേദി ഒ എൻ വി പുരസ്‌കാരം, എം.ടി. ചന്ദ്രസേനൻ പുരസ്ക്‌കാരം, ഗാനരചനയ്ക്ക് മലയാള ചലച്ചിത്ര പരിഷത്ത് അവാർഡ്, നാനാ ഗാലപ്പോൾ അവാർഡ്, നിസരി അവാർഡ്, അമേരിക്കൻ മലയാളി ഡോക്ടേഴ്സ് അവാർഡ്, തിരുവനന്തപുരം ഫൈൻ ആർട്‌സിൻ്റെ സംസ്ഥാന നാടകഗാന അവാർഡ്, ബാല സാഹിത്യത്തിന് പി.നരേന്ദ്രനാഥ് അവാർഡ്, പി.ടി.ഭാസ്‌കരപ്പണിക്കർ അവാർഡ്, കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം, ഭീമ ബാലസാഹിത്യ അവാർഡ്, പാലാ കെ.എം. മാത്യു അവാർഡ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്‌കാരം, ഏറ്റവും നല്ല സർക്കാർ ഉദ്യോഗസ്ഥനുള്ള ജേസീസ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കവിതകൾ ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും വിവർത്തനം ചെയ്‌തിട്ടുണ്ട്. ‘ഒരിറ്റ്‘ എന്ന കവിതാസമാഹാരം കന്നടയിൽ ഡോ.പാർവ്വതി ഐത്താൾ പരിഭാഷപ്പെടുത്തി നവ കർണ്ണാടക പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു. വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ മലയാളഭാഷയെ പ്രതിനിധീകരിച്ച് ആകാശവാണിയുടെ ദേശീയ കവിസമ്മേളനത്തിൽ പങ്കെടുത്തു. ഇപ്പോൾ തുഞ്ചൻ സ്‌മാരക ട്രസ്റ്റ് അംഗം, ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് ഫോറം അംഗം, ഇന്ത്യൻ ഫെർഫോമിംഗ് റൈറ്റ് സൊസൈറ്റി അംഗം. ആതുരസേവനവും സാഹിത്യ-സാംസ്‌കാരിക പ്രവർത്തനങ്ങളും എഴുത്തും വായനയും സാർത്ഥകമായി സമന്വയിപ്പിച്ച് കോഴിക്കോട് താമസം.
ഭാര്യ: കോമളം,
മക്കൾ: ആര്യാഗോപിയും സൂര്യാഗോപിയും ശ്രദ്ധേയരായ എഴുത്തുകാരായി സാഹിത്യരംഗത്ത് സജീവം.
വിലാസം: നന്മ, പി.ഒ. മലാപ്പറമ്പ്, കോഴിക്കോട് – 673 009

Shop Now

0