അന്ന സെവൽ

1820 -ൽ ഇംഗ്ലണ്ടിലെ യാർമൗത്തിൽ അന്ന സെവൽ ജനിച്ചു. അവരുടെ ഒരേ യൊരു കൃതിയായ ‘ബ്ലാക്ക് ബ്യൂട്ടി‘ എഴുതുവാൻ എഴുവർഷം യത്നിച്ചു.

ചെറുപ്പത്തിൽത്തന്നെ കുതിരകളോട് സ്നേഹം തോന്നിയ അന്ന അവയെക്കുറിച്ച് പഠിക്കാൻ താല്പര്യം കാണിച്ചു. ഒരു കുതിര വണ്ടിയിൽ അച്ഛനോടൊപ്പം റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും യാത്ര ചെയ്യവെ അന്ന കുതിരകളെയും മനുഷ്യരെയും ഒരുമിച്ചു മനസ്സിലാക്കി. ഗുരുതരമായ ഒരു വീഴ്ച്‌ചയെ തുടർന്ന് കുതിരവണ്ടിയിലുള്ള യാത്ര തുടരുകയുണ്ടായില്ല.

അന്ന കുതിരകളെപ്പറ്റിയുള്ള ഈ നോവൽ എഴുതി തീർക്കാൻ നന്നേ വിഷമിച്ചു. ഇടയ്ക്കുണ്ടായ അപകടം കാരണം പെൻസിൽ പിടിക്കാൻപോലും വയ്യാതായി. പിന്നീട് അവർ പറഞ്ഞുകൊടുത്ത് അമ്മയാണ് നോവൽ എഴുതി പൂർത്തിയാ ക്കിയത്.

1877-ലാണ് ‘ബ്ലാക് ബ്യൂട്ടി‘ പ്രസിദ്ധീകരിച്ചത്. അടുത്ത വർഷം അവർ മരണപ്പെടുകയും ചെയ്തു‌.

പ്രസിദ്ധീകരിച്ച ഉടനെത്തന്നെ പുസ്‌തകം പ്രശസ്‌തമായി. ഇപ്പോൾ മങ്ങാത്ത കീർത്തിയുടെ നൂറ്റാണ്ട് പൂർത്തിയാക്കിയിട്ട് മൂന്ന് ദശാബ്‌ദങ്ങളാവുന്നു

Shop Now

0