ഫ്രാൻസിസ് ഹോഡ്‌ഗ്‌സൺ ബർണറ്റ്

ബർണറ്റ് 1849 നവമ്പർ 24 ന് മാഞ്ചസ്റ്ററിൽ ജനിച്ചു. പിതാവിന്റെ മരണത്തോടെ കുടുംബം പ്രയാസത്തിലായി. അവർ അമേരിക്കയിലേക്ക് കുടിയേറി. മാഞ്ചസ്റ്ററിലെ ജീവിതം അവർക്ക് മറക്കാൻ കഴിഞ്ഞില്ല. 1877 ൽ ബർണറ്റിൻ്റെ ആദ്യനോവൽ പ്രസിദ്ധീകരിച്ചു. നഗരത്തിലെ തൊഴിലെടുക്കുന്നവരുടെ ജീവിതമായിരുന്നു ആ നോവ ലിലെ പ്രതിപാദ്യം.
 
1873 ൽ ഡോ: സ്വാൻ ബർണറ്റിനെ വിവാഹം ചെയ്‌തു. ഫൗണ്ടിൻ റോയ് പ്രഭു, രാജകുമാരി, രഹസ്യ പൂന്തോട്ടം എന്നീ നോവൽത്രയത്തിലൂടെ വിശ്വപ്രസിദ്ധ ബാലസാഹിത്യകാരിയായി അംഗീകരിക്കപ്പെട്ടു. പുസ്‌തകങ്ങളിലൂടെ സമ്പന്നയായ ഫ്രാൻസിസ് ഇംഗ്ലണ്ടിൽ തിരിച്ചു വന്നു. അവിടെ അവർ രോഗത്തിനടിമയായി. ആദ്യ വിവാഹത്തിൽ മോചിതയായ അവർ 1890 ൽ സ്റ്റീഫൻ ടൗൺസെൻ്റിനെ വിവാഹം ചെയ്തു. 1901 ന് ശേഷം ബർമൂഡയിലും, ലോംഗ് ഐലൻ്റിലുമാണ് താമസിച്ചത്. ഉദ്യാന പാലനത്തിലും ക്രിസ്‌തീയ തത്വശാസ്ത്രത്തിലും ആത്മീയതയിലുമൊക്കെ അവർ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചു. 1924 ഒക്ടോബർ 29 ന് ഫ്രാൻസിസ് ഹോഡ്ഗ്‌സൺ ബർണറ്റ് അന്തരിച്ചു.

Shop Now

0