ടി.കെ.ഡി. നായർ
1926 സെപ്തംബറിൽ കോഴിക്കോട് ജില്ലയിലെ പന്തലായനിയിൽ ജനിച്ചു. മുഴുവൻപേര് തടത്തിൽ കാളിയമ്പത്ത് ദാമോദരൻ നായർ. മഠത്തിൽ ഹയർ എലിമെന്ററി സ്കൂൾ (പന്തലായിനി), കൊയിലാണ്ടി ബോർഡ് ഹൈസ്കൂൾ, ചാലപ്പുറം ഗണപതി ഹൈസ്കൂൾ, എന്നിവിടങ്ങളിലായി പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ് സർവ്വകലാശാല, കേരള സർവ്വകലാശാല എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസം. വിക്രം യൂണിവേഴ്സിറ്റിയിൽ (ഉജ്ജയിനി) നിന്ന് എൽ.എൽ.ബി. നേടിയിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിൽ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക വിഷയങ്ങളിൽ ഒട്ടനവധി ലേഖനങ്ങളെഴുതിയിട്ടുണ്ട്.
വിവിധ സർക്കാർ വകുപ്പുകളിൽ അധ്യാപകനായും അധ്യാപകപരിശീലകനായും മറ്റും ജോലി ചെയ്തുതു. ഇപ്പോൾ സെൻട്രൽ ഗവൺമെൻ്റ് പെൻഷനേഴ്സ് അസോസിയേഷന്റെ (കോഴിക്കോട്) പ്രവർത്തകസമിതി അംഗവും. സീനിയർ സിറ്റിസൺസ് ഓർഗനൈസേഷന്റെറെ (കോഴിക്കോട്) വൈസ് പ്രസിഡന്റുമാണ്.
ഭാര്യ: പി.വിശാലാക്ഷി.
മകൾ: കെ.പി. സരസ്വതി
വിലാസം: ‘അശ്വതി‘ അരക്കിണർ പി.ഒ.
കോഴിക്കോട്-28
ഫോൺ: 0495 2416514
ഇ-മെയിൽ : nairtkd@hotmall.com
Shop Now
Ividam