ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ
1805 ഏപ്രിൽ 2-ന് ഡെന്മാർക്കിലെ ഒഡെൻസ് (Odense) എന്ന നഗരത്തിൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു.
പിതാവ് ഒരു ചെരിപ്പുകുത്തിയായിരുന്നു. അച്ഛന്റെ മരണശേഷം 14-ാം വയസ്സിൽ അഭിനയമോഹവുമായി അദ്ദേഹം കോപ്പൻഹേഗനിലേക്ക് തിരിച്ചു. അവിടെ വെച്ച് പല പ്രതിസന്ധികളും നേരിട്ടെങ്കിലും ഒടുവിൽ എഴുത്തിന്റെ ലോകത്തേക്ക് അദ്ദേഹം എത്തിച്ചേർന്നു.
സാധാരണക്കാരായ വായനക്കാർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. ഏകദേശം 125-ലധികം ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്
ബാലസാഹിത്യത്തിലെ ഏറ്റവും വലിയ പുരസ്കാരം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി “ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ അവാർഡ്” എന്ന പേരിൽ നൽകപ്പെടുന്നു. ഇതിനെ ബാലസാഹിത്യത്തിലെ നോബൽ സമ്മാനം എന്ന് വിളിക്കുന്നു.
1875 ഓഗസ്റ്റ് 4-ന് കോപ്പൻഹേഗനിൽ വെച്ച് അദ്ദേഹം അന്തരിച്ചു.
അദ്ദേഹത്തിന്റെ ജന്മദിനമായ ഏപ്രിൽ 2 ആണ് അന്താരാഷ്ട്ര ബാലസാഹിത്യ ദിനമായി (International Children’s Book Day) ലോകമെമ്പാടും ആചരിക്കുന്നത്.
Shop Now
Sathrugnan: Kathakalum Sinimayum
Ividam