ഹാൾ കെയ്ൻ

1853 മെയ് 14-ന് ഇംഗ്ലണ്ടിലെ ലിവർപൂളിൽ ജനിച്ചു. ഐൽ ഓഫ് മാൻ (Isle of Man) എന്ന സ്ഥലത്തുനിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ.

ഒരു സ്കൂൾ മാസ്റ്ററായും പിന്നീട് ആർക്കിടെക്റ്റായും അദ്ദേഹം ജോലി ചെയ്തു. എന്നാൽ സാഹിത്യത്തോടുള്ള താല്പര്യം അദ്ദേഹത്തെ പത്രപ്രവർത്തനത്തിലേക്കും എഴുത്തിലേക്കും എത്തിച്ചു.

പ്രശസ്ത കവി ഡി. ജി. റോസെറ്റിയുമായുള്ള (D.G. Rossetti) സൗഹൃദം അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി.

വൈകാരികവും നാടകീയവുമായ ശൈലിയിലായിരുന്നു അദ്ദേഹം നോവലുകൾ രചിച്ചിരുന്നത്. സാമൂഹിക പ്രശ്നങ്ങളും മനുഷ്യബന്ധങ്ങളിലെ സംഘർഷങ്ങളും അദ്ദേഹത്തിന്റെ കൃതികളിൽ പ്രധാന പ്രമേയങ്ങളായി.ഐൽ ഓഫ് മാൻ പ്രദേശത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ഹാൾ കെയ്ൻ വലിയ പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ പല കഥകളും ഈ ദ്വീപിനെ കേന്ദ്രീകരിച്ചായിരുന്നു.


The Deemster (1887), The Manxman (1894), The Eternal City (1901), The Christian (1897)എന്നിവ പ്രധാന കൃതികൾ

എഴുത്തിന് പുറമെ രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സർക്കാരിന് വേണ്ടി പ്രചാരണ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കെടുത്തു. ഇതിന് അംഗീകാരമായി 1918-ൽ അദ്ദേഹത്തിന് ‘നൈറ്റ്’ (Knight) പദവി ലഭിച്ചു.

1931 ഓഗസ്റ്റ് 31-ന് തന്റെ 78-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഐൽ ഓഫ് മാനിലെ മൗൾഡ് (Maughold) എന്ന സ്ഥലത്താണ് അദ്ദേഹത്തെ സംസ്കരിച്ചത്.

Shop Now

0