എ. അയ്യപ്പൻ

1868 മാർച്ച് 28-ന് റഷ്യയിലെ നിസ്നി നോവ്ഗൊറോഡിൽ (Nizhny Novgorod) ജനിച്ചു.

അഞ്ചാം വയസ്സിൽ അച്ഛനെയും പത്താം വയസ്സിൽ അമ്മയെയും നഷ്ടപ്പെട്ട ഗോർക്കി ദാരിദ്ര്യത്തിലാണ് വളർന്നത്. എട്ടു വയസ്സു മുതൽ ജോലിക്കു പോകേണ്ടി വന്ന അദ്ദേഹം ഒരു ചെരിപ്പുകുത്തിയായും പാത്രം കഴുകുന്നവനായും കപ്പൽ ജീവനക്കാരനായും ഒക്കെ പണിയെടുത്തു.

ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതിരുന്നിട്ടും വായനയിലൂടെയും സ്വയം പഠനത്തിലൂടെയും അദ്ദേഹം വലിയ അറിവ് നേടി. റഷ്യയിലുടനീളം കാൽനടയായി യാത്ര ചെയ്ത അദ്ദേഹം സാധാരണക്കാരുടെ ദുരിതങ്ങൾ നേരിൽ കണ്ടു.
തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ അദ്ദേഹം റഷ്യൻ വിപ്ലവത്തിന്റെ സാംസ്കാരിക മുഖമായി മാറി.
അമ്മ (Mother – 1906): ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച വിപ്ലവ നോവലുകളിൽ ഒന്ന്. ഒരു സാധാരണ വീട്ടമ്മ വിപ്ലവകാരിയായി മാറുന്നതാണ് ഇതിലെ പ്രമേയം. മലയാളം ഉൾപ്പെടെയുള്ള ഒട്ടുമിക്ക ഭാഷകളിലേക്കും ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്,മൈ ചൈൽഡ്ഹുഡ് (My Childhood),ലോവർ ഡെപ്ത്സ് (The Lower Depths),ട്വന്റി സിക്സ് മെൻ ആൻഡ് എ ഗേൾ (Twenty-six Men and a Girl)എന്നിവ പ്രധാന കൃതികൾ

വിപ്ലവ നേതാവായ വ്ളാഡിമിർ ലെനിന്റെ അടുത്ത സുഹൃത്തായിരുന്നു ഗോർക്കി. ബോൾഷെവിക് പാർട്ടിയുടെ ആശയങ്ങളെ അദ്ദേഹം പിന്തുണച്ചു.
സാഹിത്യം വെറും വിനോദത്തിനല്ല, മറിച്ച് സമൂഹത്തെ മാറ്റിമറിക്കാനുള്ള ആയുധമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

അഞ്ച് തവണ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
1936 ജൂൺ 18-ന് മോസ്കോയിൽ വെച്ച് അദ്ദേഹം അന്തരിച്ചു.

അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ ജന്മനാടായ നിസ്നി നോവ്ഗൊറോഡിന് ‘ഗോർക്കി‘ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു.

Shop Now

0