Description
ഇംഗ്ലീഷിൽ കവിതകളെഴുതുന്ന പ്രതിഭാശാലിയായ ഒരു ഡോക്ടറായാണ് എനിക്ക് ധനലക്ഷ്മിയെ പരിചയം. ജീവിതത്തോട് സവിശേഷമായ സമീപനം പുലർത്തുന്ന സർഗവാസനയുടെ സാന്നിദ്ധ്യമാണ് അവരുടെ രചനകളിൽ പൊതുവേ പ്രകടമാകുന്നത്. ഇംഗ്ലീഷിൽ കവിതകളെഴുതിയപ്പോൾ കണ്ട കൈത്തഴക്കമാണ് അവരുടെ മലയാള കഥാരചനയിലും കാണാനാവുന്നത്. പുതിയ കാലം മനുഷ്യന്റെ എല്ലാ ജീവിത സങ്കൽപ്പങ്ങളേയും കീഴ്മേൽ മാറ്റി മറിക്കുകയാണ്. സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിൻ്റെയും പങ്കുവയപുകളുടെയും എല്ലാം സ്ഥാനം ഒരു തരം ആർത്തി കൈയടക്കുകയാണ്. സമ്പത്തി നോട് ബന്ധപ്പെട്ട വ്യവഹാരഭാഷയാണ് എല്ലാ ബന്ധങ്ങളുടെയും അർത്ഥ കൽപനകളെ സ്വാധീനിക്കുന്നത്. മനുഷ്യ ബന്ധങ്ങളിൽ അതുാക്കുന്ന സംഘർഷങ്ങളിലൂടെയാണ് ഇന്ന് ജീവിതം കടന്നുപോകുന്നത്. അത്തരമൊരു കാലത്ത് ജീവിക്കുന്ന കവിയും കഥാകാരിയും അഭിമുഖീകരിക്കുന്ന
ആത്മസംഘർഷങ്ങളുടെ ആവിഷ്‌കാരമാണ് പുതിയ കാലത്തിൻറെ സർഗസൃഷ്ടികൾ.
-ബിനോയ് വിശ്വം,
അവതാരികയിൽ




Reviews
There are no reviews yet.