ആനന്ദ്
യഥാർത്ഥ പേര് പി. സച്ചിദാനന്ദൻ. 1936-ൽ ഇരിങ്ങാലക്കുടയിൽ ജനനം. 1958-ൽ തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം. പോർബന്ദർ, ബംഗാൾ തുടങ്ങി ഇന്ത്യയിലെ പല സ്ഥലങ്ങളിലും ജോലി ചെയ്തു, നാലുവർഷം സൈനിക സേവനവും. ന്യൂദൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ് ഡയരക്‌ടറായി വിരമിച്ചു. ഇപ്പോൾ ന്യൂദൽഹിയിൽ താമസം. ആൾക്കൂട്ടം ആദ്യ കൃതി. ഓടക്കുഴൽ പുരസ്ക്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് എന്നിവ ലഭിച്ചു. സഹ്യദയവേദി, സമസ്ത കേരള സാഹിത്യ പരിഷത്ത്, അബുദാബി മലയാളി സമാജം അവാർഡു കളൂം ലഭിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിന് ലഭിച്ച യശ്‌പാൽ അവാർഡും അഭയാർത്ഥി കൾക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്.
വിലാസം: പി. സച്ചിദാനന്ദൻ
80 സി/ പോക്കറ്റ് എ
സുഖദേവ് വിഹാർ
ന്യൂദൽഹി 110025
Shop Now
Sathrugnan: Kathakalum Sinimayum
Ividam