എൽ.വി. ഹരികുമാർ
1967-ൽ തിരുവനന്തപുരം ജില്ലയിലെ നെടുങ്കാടിൽ ജനനം. അച്ഛൻ: കെ. വേലായുധൻ നായർ. അമ്മ: പി. ലളിതകുമാരി. നെടുങ്കാട് യു.പി.സ്കൂൾ, എസ്.എം.വി. ഹൈസ്കൂൾ, ഗവ. ആർട്സ് കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാംസ്കാരിക വാർത്താ പ്രസിദ്ധീകരണമായ സാഹിത്യം ന്യൂസ് ബുള്ളറ്റിൻ്റെ പത്രാധിപരായിരുന്നു. 1987 മുതൽ ഉപദ്ധ്വനി മാഗസിൻ്റെ മാനേജിംഗ് എഡിറ്ററാണ്. കേരള സർക്കാർ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പിൻ്റെ ഉപദേശസമിതി അംഗം, സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണമായ ‘സംസ്കാര കേരളം’ മാസികയുടെ പത്രാധിപസമിതി അംഗം, തിരുവനന്തപുരം കലാസാഹിത്യവേദി പ്രസിഡന്റ്, കേരള സംഗീത നാടക അക്കാദമിയിലും കേരള സാഹിത്യ അക്കാദമിയിലും ജനറൽ കൗൺസിലംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നിർവ്വാകസമിതിയംഗവുമാണ്. പനമ്പള്ളി ഗോവിന്ദമേനോൻ- ചരിത്രവഴിയിലെ ദീപശിഖ എന്ന കൃതിക്ക് മികച്ച ജീവചരിത്ര ഗ്രന്ഥത്തിനുള്ള 2005-ലെ കേരള സാഹിത്യഅക്കാദമി അവാർഡു ലഭിച്ചു. കൂടാതെ കൊച്ചേ ഫൗണ്ടേഷൻ അവാർഡ് 2006, വിദ്യാധിരാജശ്രേഷ്ഠ പുരസ്കാരം 2006 എന്നിവയും ലഭിച്ചിട്ടുണ്ട്.
ഭാര്യ: വി.എസ്. ദീപ്തി.
മകൻ: അനന്തു.
വിലാസം: ദീപ്തി കട്ടച്ചൽ റോഡ്
വേട്ടമുക്ക് തിരുവനന്തപുരം-13