അഡ്വ. സേവ്യർ ജോർജ്ജ്

കോട്ടയം ജില്ലയിലെ മുട്ടമ്പലം വില്ലേജിൽ ജനനം. പിതാവ്: പരേതനായ പി.എസ്. ജോർജ്ജ്. മാതാവ്: മറിയാമ്മ ജോർജ്ജ്. കോട്ടയം സി.എൻ.ഐ എൽ.പി. സ്കൂ‌ൾ, സി.എം.എസ് ഹൈസ്‌കൂൾ, കോട്ടയം സി.എം.എസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്നും നിയമബിരുദം. പ്രഗത്ഭ ക്രിമിനൽ അഭിഭാഷകൻ കുഞ്ഞിരാമമേനോൻ്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. ഗായകൻ, മലയാള ചലച്ചിത്ര സഹസംവിധായകൻ എന്നിങ്ങനെ കലാരംഗത്തും കോഴിക്കോട് ബാർ അസോസിയേഷൻ സെക്രട്ടറി, ലയൺസ് ക്ലബ്ബ് പ്രസി ഡൻ്റ്, പുരോഗമന കലാസാഹിത്യസംഘം പ്രസിഡൻ്റ്, കേരള കലാസാംസ്‌കാരിക വേദി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും വർഷങ്ങൾ നീണ്ട പൊതുപ്രവർത്തനം. ഇസ്രായേൽ, ഈജിപ്റ്റ്, ജോർദ്ദാൻ, പലസ്ത‌ീൻ, അസർബൈജാൻ, വിയറ്റ്നാം, തായ്ലാന്റ്റ് തുടങ്ങി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

ഭാര്യ: റീന

മകൾ: അഞ്ജന മരിയ സേവ്യർ

വിലാസം: ബേത്തൽ

                         വെസ്റ്റ് മാഹി, ബേപ്പൂർ പി.ഒ

                         കോഴിക്കോട് 673 015

Shop Now

0