അജിത് വെണ്ണിയൂർ
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ജനനം. അച്ഛൻ: പരേതനായ കെ. സുകുമാ രൻ നായർ. അമ്മ: റിട്ട. അധ്യാപിക ഡി. വിമലമ്മ സാമൂഹ്യശാസ്ത്രം, ഗാന്ധിയൻ തത്വ ശാസ്ത്രം എന്നിവയിൽ ബിരുദാനന്ത ബിരുദവും പബ്ലിക്റിലേഷൻസ്, ജേർണലിസം എന്നി വയിൽ ഡിപ്ലോമയും. ‘മാതൃഭൂമി’ ഉൾപ്പെടെ വിവിധ പത്രങ്ങളിൽ ലേഖകൻ, കേരളാഗാന്ധി സ്‌മാരകനിധി പ്രസിദ്ധീകരണവിഭാഗം എഡിറ്റർ, പ്രോംഗ്രാംഡയറക്‌ടർ, ജനൽ പ്രോഗ്രാം സെക്രട്ടറി, സംസ്ഥാന സാക്ഷരതാമിഷനിൽ സ്റ്റേറ്റ് പബ്ലിക് റിലേഷൻസ് ഓഫീസർ സെൻറർഫോർ ഡെവലപ്മെൻ്റ് കമ്മ്യൂണിക്കേഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, ‘കില‘യിൽ കൺസൾട്ടിംഗ് എഡിറ്റർ, എക്‌സറ്റൻഷൻ ഫാക്കൽറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി നാലു മാസികകളുടെ പത്രാധിപരായും പ്രവർത്തിച്ചു. ഇപ്പോമികച്ച വികസനോന്മുഖ പ്രവർത്തനത്തിന് രണ്ടുതവണ പുരസ്‌കാരം ലഭിച്ചു ഒട്ടേറെ ടെലിവിഷൻ, റേഡിയോ പരിപാടികളുടെ രചന, അവതരണം, സംവിധാനം എന്നിവ നിർവഹിച്ചിട്ടുണ്ട്. ലീഡ്, ഗാന്ധിസ്മൃതി ആൻ്റ് ദർശൻസമിതി എന്നിവയുടെ ഫെലോ ആണ്. ഇപ്പോൾ സംസ്ഥാന സർക്കാറിൻ്റെ കേരള സുസ്ഥിര നഗര വികസന പദ്ധതിയിൽ ഐ.ഇസി. എക്സ‌്‌പർട്ട് പതിനൊന്ന് പുസ്തകങ്ങൾ രചിച്ചു. 42 ഗ്രന്ഥങ്ങൾ എഡിറ്റു ചെയ്. നാലെണ്ണം ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി.
ഭാര്യ: അജിത (അദ്ധ്യാപിക)
മക്കൾ: അരവിന്ദ് (വെബ്‌ഡിസൈനർ), അപർണ
വിലാസം: ‘അരവിന്ദം‘ പാച്ചല്ലൂർ പി.ഒ. തിരുവനന്തപുരം
ഫോൺ: 0471 2380444, 9895603170