അമ്പാടി നാരായണപ്പൊതുവാൾ
ജനനം 1871-ൽ. ആദ്യകാല മലയാള ചെറുകഥാകൃത്തുക്കളിൽ പ്രമുഖൻ. ഭാഷാശൈലിയിൽ അപ്പൻ തമ്പുരാൻ്റെ അനുയായിയായ പൊതുവാളിന്റെ കഥകളേറെയും ഐതിഹാസികമോ ചരിത്രപരമോ ആയ അന്തരീക്ഷം സൃഷ്ടിക്കുന്നു. ആദ്യകാലത്ത് ധാരാളം കവിതയും എഴുതിയിട്ടുണ്ട്. പ്രാസപ്രയോഗവും ഫലിതബോധവും ഇദ്ദേഹത്തിൻ്റെ കൃതികളുടെ പ്രധാന സവിശേഷതകളിൽപ്പെടുന്നു.