അനിതാ ദിവോദയം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര പുത്തൂർ കാരിക്കൽ മുല്ലശ്ശേരിയിൽ വീട്ടിൽ ജനനം.
അച്ഛൻ: എൻ. രവീന്ദ്രൻ. അമ്മ: ബി. വിലാസിനി.
ചെറുമങ്ങാട് എൽ.പി സ്‌കൂൾ, പാങ്ങോട് കുഴിക്കലിടവക യു.പി സ്‌കൂൾ, ശ്രീ വിദ്യാധിരാജാ മെമ്മോറിയൽ മോഡൽ ഹൈസ്‌കൂൾ വെണ്ടാർ, ശാസ്‌താംകോട്ട ഡി.ബി കോളേജ്, കൊല്ലം ശ്രീനാരായണ മെൻസ് കോളേജ്, ശ്രീ സർവ്വജ്ഞനാ കോളേജ് ഓഫ് എഡ്യൂക്കേഷൻ ബാംഗ്ലൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ഇപ്പോൾ കോഴഞ്ചേരി സെൻ്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂളിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപികയാണ്. പുരോഗമന കലാസാഹിത്യം സംസ്ഥാന കൗൺസിൽ അംഗം, വനിതാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. കേരള ഫോക്ലോർ അക്കാദമി ഗ്രാമസന്ധ്യാ പുരസ്‌കാരം, ജനകീയ കവിതാ വേദി പുരസ്കാരം, സോളോ ലേഡി ഫിലിം ഫെസ്റ്റിവൽ ബെസ്റ്റ് ലിറിക്സ്റ്റ് അവാർഡ്, പരസ്പരം സാഹിത്യവേദിയുടെ പുരസ്‌കാരം, കലാദീപം സാഹിത്യ പുരസ്കാരം, സംസ്ഥാന അദ്ധ്യാപക കലോത്സവം കവിതാ രചനാ മത്സരം ഒന്നാം സ്ഥാനം, സഖാവ് പി.ജി ആനന്ദൻ സ്‌മാരക എവർറോളിംഗ് ട്രോഫി തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. അദിൽ, ദേവാങ്ക് എന്നിവർ മക്കളാണ്. ഇപ്പോൾ പത്തനംതിട്ട അടൂരിൽ താമസം.
വിലാസം: ദിവോദയം വീട് പറക്കൂട്ടം (പി.ഒ) മണക്കാല, അടൂർ പത്തനംതിട്ട ജില്ല പിൻകോഡ്- 691 555
Shop Now
Sathrugnan: Kathakalum Sinimayum
Ividam