അരുൺ പി.ടി.
പി.ടി നല്ലൊരു കാഥികനാണ്. ദുബായിൽ ജോലിചെയ്യുന്ന ഇദ്ദേഹം വായനയേയും എഴുത്തിനെയും ഒരുപോലെ ഇഷ്ടപ്പെടുന്നു. ഒരു വ്യക്തിയുടെ ബൗദ്ധിക-മാനസിക തലങ്ങളെ വികസിപ്പിക്കുവാൻ ഉതകുന്നതരത്തിൽ വായനയിൽ മുഴുകുന്ന വ്യക്തിത്വം. തന്മയഭാവത്തോടെ മനോഹരങ്ങ ളായ വീഡിയോകളും ലേഖനങ്ങളും തയ്യാറാക്കുന്നതിൽ സജീവമാണ് ഇദ്ദേഹം. വായന നൽകിയ ആനന്ദം മനോഹരമായ ഇംഗ്ലീഷ് ബ്ലോഗെഴുത്തിന് വഴിയൊരുക്കി. നിരവധി തവണ ദിനപത്രങ്ങളിലും മാഗസിനുകളിലും ഈ എഴുത്ത് സ്ഥാനംപിടിച്ചു എന്നത് ശ്രദ്ധേയമാണ്. ഈ അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച യു ആർ നോട്ട് യുവർ മെൻ്റെൽ ഹെൽത്ത് എന്ന പുസ്തകത്തിൻറെ സഹരചയിതാവ് കൂടിയാണ് പി.ടി.
കുട്ടികളുടെ യുക്തിചിന്തകളുടെ വികാസത്തിനും ആത്മവിശ്വാസം മെച്ചപ്പെടുത്താനും സഹായകമായ പല ശില്പശാലകളുടെ സംഘാടനത്തിലും സദാ വ്യാപൃതനാണ്. അതിലുപരിയായി ദുബായിലെ പല സാമൂഹിക സാംസ് കാരിക ക്ഷേമപ്രവർത്തനങ്ങളിലും സന്നദ്ധ സേവകനായി പ്രവർത്തിച്ചു വരുന്നു.