അശോക്‌കുമാർ പെരുവ
കോട്ടയം ജില്ലയിൽ പെരുവ എന്ന ഗ്രാമത്തിൽ ജനിച്ചു.
പിതാവ്: ആലും കട്ടയിൽ മാധവൻ.
മാതാവ്: നാരായണി.
മലയാളസാഹിത്യത്തിൽ എം.എ, ബി.എഡ് ബിരുദം. ഹയർ സെക്കന്ററി വകുപ്പിൽ മലയാളം അദ്ധ്യാപകൻ. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സ്ഥിരതാമസം.
പെരുവ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ, തലയോലപ്പറമ്പ് ഡി.ബി. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം തൈക്കാട് ബി.എഡ് കോളേജ് എന്നീ പ്രശസ്‌ത കലാലയങ്ങളിൽ വിദ്യാഭ്യാസം. മലയാളസാഹിത്യത്തിൽ എം.എയും ബി.എഡും പാസ്സായ ശേഷം മലപ്പുറം ജില്ലയിൽ ഹൈസ്ക്കൂൾ അധ്യാപകനായി. ഇപ്പോൾ ഗവ. ഹയർസെക്കണ്ടറി വകുപ്പിൽ മലയാളം അധ്യാപകൻ. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ പ്രസിദ്ധീകരിച്ചു.
കഥയ്ക്ക് ചത്തീസ്‌ഗഢ് ഭിലായി മലയാളി അസോസിയേഷന്റെ സമഷ്ടി അഖിലേന്ത്യാ പുരസ്കാരം (2013), വിദ്യാവാണി പുരസ്‌കാരം, വിദ്യാരംഗം അവാർഡ് (2007) എന്നിവ ലഭിച്ചു.
കവിതകൾക്ക് അധ്യാപകകലാവേദി സംസ്ഥാന അവാർഡ് (2002), കെ.എസ്.ടി.എ/എസ്.ടി.എഫ്.ഐ സംസ്ഥാന പുരസ്‌കാരങ്ങൾ (2002, 2003, 2013), പൊതുവിദ്യാഭ്യാസവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വിദ്യാരംഗം കവിതാ പുരസ്‌കാരം (2002, 2005, 2013), നെഹ്റുയുവകേന്ദ്ര നടത്തിയ സംസ്ഥാന മത്സരത്തിൽ സമ്മാനം(2007), തുളുനാട് സാഹിത്യ പുരസ്‌കാരം (2008), കണ്ണൂർ കവി മണ്ഡലം ഏർപ്പെടുത്തിയ ഡോ. അയ്യപ്പപ്പണിക്കർ സ്‌മാരക പുരസ് കാരം (2007), പൗരസ്ത‌്യ ഭാഷാദ്ധ്യാപക സംഘടനയുടെ സംസ്ഥാന അവാർഡ് (2007), കെ.കെ. അസീസ് സ്‌മാരക പുരസ്കാരം(2012), എ.കെ.എസ്.ടി.യു സംസ്ഥാന അവാർഡ് (2007), കേരള സെക്രട്ടേറിയറ്റ് സുരേന്ദ്രൻ സ്‌മാരക രചനാ പുരസ്‌കാരം(2010), കേരള ഗവൺമെൻ്റിൻ്റെ സൈലൻ്റ് വാലി വനം പുരസ്‌കാരം(2005), ലിപി സംസ്ഥാന പുരസ്കാരം(2015), പു.ക.സ പുരസ്‌കാരങ്ങൾ(2013), ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മാനം (2014), കെ.ജി.ഒ.എ സംസ്ഥാന പുരസ്‌കാരം (2015) തുടങ്ങി നിരവധി സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
മികച്ച അധ്യാപകൻ എന്ന നിലയിൽ നെഹ്റു വിദ്യാഭ്യാസ ഗ്രൂപ്പ് ഏർപ്പെടുത്തിയ മികച്ച അധ്യാപകനുള്ള അവാർഡ് (2012) ലഭിച്ചു.
ആനുകാലികങ്ങളിൽ കവിതയും കഥയും പ്രസിദ്ധീകരിക്കാറുണ്ട്. സാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിദ്ധ്യം. പു.ക.സ. ജില്ലാ കമ്മിറ്റി അംഗം.
ഭാര്യ: ഗീത (അധ്യാപിക).
മക്കൾ: മാനസ അശോക്, ശ്രീരാഗ് അശോക്.
വിലാസം: “മാനസോദ്യാനം” പട്ടിക്കാട് പി.ഒ.,
മലപ്പുറം ജില്ല- 679325
ഫോൺ: 9446691876, 9497872701
Shop Now
Sathrugnan: Kathakalum Sinimayum
Ividam