ബഷീർ തിക്കോടി
തിക്കോടി പഞ്ചായത്തിൽ പെരുമാൾപുരത്ത് തറെഹാജിന്റകത്ത് മൊയ്‌തീന്റെയും മൈതാനി വളപ്പിൽ ഫാത്തിമയുടെയും മകൻ. വാഗ്മി, എഴുത്തുകാരൻ, മികച്ച സംഘാടകൻ, റേഡിയോ-ടെലി വിഷൻ, സ്റ്റേജ് അവതാരകൻ, ദർശന ടീ.വിയിൽ ഗൾഫ് വോയ്‌സ് എന്ന പരിപ്പാടി അവതരിപ്പിച്ചിരുന്നു. എസ്.എഫ്.ഐ-ലൂടെ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ പ്രവേശിച്ച് ഇടതുപക്ഷ പ്രസ്ഥാനത്തിലും കേരള യുക്തിവാദിസംഘം, പുരോഗമനകലാസാഹിത്യ സംഘം, തുടങ്ങി നിരവധി സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനത്തിലൂടെ നിരവധി അവശരായ കലാകാരൻമാർക്ക് സഹായമെത്തിച്ചു. നാം ഒരു തോറ്റ ജനത എന്ന കൃതിക്ക് ഹെർമ്മൻ ഗുണ്ടർ ട്ട് അവാർഡും, പരേതർക്കൊരാൾ എന്ന കൃതിക്ക് അങ്കണം അവാർഡും, കൊലവിളികൾക്കും നിലവിളികൾക്കുമിടയിൽ എന്ന കൃതിക്ക് ഹരിതം കൊച്ചു ബാവ അവാർഡും സാഹിത്യ സാംസ്കാരികരംഗത്തെ സമഗ്രസംഭാവനക്കുള്ള പാമിൻ്റെ അക്ഷരമുദ്രാ പുരസ്കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എഴുത്തുകാരനെന്ന നിലയിലും സാംസ്‌കാരിക പ്രവർത്തനമികവും പരിഗണിച്ച് യു.എ. ഈ ഗവർമെൻ്റ് ഗോൾഡൻ വിസ നൽകി ആദരിച്ചു. സ്വദേശത്തും വിദേശത്തുമായി ആയിരത്തിലെറെ വേദികളിൽ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. സിംഗപൂർ, മലേഷ്യ, കുവൈത്ത്, ഖത്തർ, തായ്‌ലന്റ്, സൗദിഅ റേബ്യ, ഉസ്ബെക്കിസ്‌താൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. മുപ്പത്തഞ്ച് വർഷമായി യു. എ. ഇ യിലെ സാംസ്‌കാരിക രംഗത്ത് പ്രവർത്തിച്ച് വരുന്നു.
ഭാര്യ : ഷെമീമ
മക്കൾ : നബിൽ സാദത്ത്, റിഹാബ് ആസിം ,ഹാഷിർ ഹവാസ്
വിലാസം : ഹവ്വാസ് പയ്യോളി ഹൈസ്കൂളിന് സമീപം തിക്കോടി-673529
ഫോൺ : 00971501514514, 0564067030, 9747321321
Email : basheer_thikkodi @yahoo.com